15 November Thursday

പികെഎസ‌് വനിതാ ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

പികെഎസ്‌ ശിൽപ്പശാല സംസ്ഥാന കമ്മിറ്റിയംഗം വി ഉഷ ഉദ‌്ഘാടനം ചെയ്യുന്നു

പാലക്കാട‌്
പട്ടിക ജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിൽ പ്പെട്ട സ‌്ത്രീകൾക്കായി വനിതാ ശിൽപ്പശാല നടത്തി. പികെഎസ‌് സംസ്ഥാന കമ്മിറ്റിയംഗം വി ഉഷ ഉദ‌്ഘാടനം ചെയ‌്തു. പട്ടികജാതി വനിതകൾക്കായുള്ള സ്വയം സംരംഭ പദ്ധതി വിശദീകരണം പട്ടികജാതി ക്ഷേമ കോർപറേഷൻ എംഡി ഡോ. എം നാസർ നിർവഹിച്ചു. സംരംഭ വിശദീകരണം ദിനേശ‌് നിർവഹിച്ചു.   കുഞ്ഞിരാമൻ മാസ്റ്റർ സ‌്മാരക മന്ദിരത്തിൽ നടന്ന പരിപാടിയിൽ രാധ പഴണിമല അധ്യഷയായി. 
പികെഎസ‌് ജില്ലാ സെക്രട്ടറി പൊന്നുക്കുട്ടൻ, കെ രാജൻ തുടങ്ങിയവർ സംസാരിച്ചു. 29 അംഗ 'സ‌്ത്രീ ശക്തി' ജില്ലാ കമ്മിറ്റി രൂപീകരിച്ചു. വി ഉഷയെ കൺവീനറായും രാധ പഴണിമലയേയും സി കെ രജനിയേയും ജോയിന്റ‌് കൺവീനർമാരായും തെരഞ്ഞെടുത്തു.
പ്രധാന വാർത്തകൾ
Top