17 November Saturday

ശിരുവാണി റോഡിന്റെ പരിശോധന പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

ശിരുവാണി റോഡിന്റെ തകർന്ന ഭാഗം

മണ്ണാർക്കാട്

പ്രളയകാലത്ത‌് തകർന്ന ശിരുവാണിറോഡിന്റെ പരിശോധന പൂർത്തിയായി. ആശങ്കപ്പെടാനില്ലെന്ന്ഉന്നത ഉദ്യോഗസ്ഥ സംഘം അറിയിച്ചു. പാലക്കയത്തുനിന്നു ശിരുവാണിസാഗർ അണക്കെട്ടുവരെയുള്ള റോഡും ഇതിന്റെ തുടർച്ചയായി സംസ്ഥാനാതിർത്തിയായ കേരളാമേടുവരെയുള്ളതുമാണ‌് അധികൃതർ പരിശോധിച്ചത‌്. 
പാലക്കയത്തു നിന്ന‌്  ഫോറസ്റ്റ് സ്റ്റേഷൻവരെയുള്ള  റോഡിൽ വലിയ കുഴപ്പങ്ങളില്ല. എന്നാൽ ശിങ്കമ്പാറ മുതൽ അണക്കെട്ടെത്തുംവരെ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലും റോഡിന് തകർച്ചയുമുണ്ട്. ഇത‌്  പെട്ടെന്ന‌് തന്നെ ഗതാഗതയോഗ്യമാക്കുമെന്നാണ് പ്രതീക്ഷ. പട്ടിയാർ ജങ്ഷൻ മുതൽ കേരള മേടുവരെയുള്ള ഭാഗങ്ങളിലാണ് റോഡ്  തകർച്ച രൂക്ഷമായത്. വിള്ളൽവീണും മണ്ണിടിഞ്ഞ‌് താഴ‌്ന്നും റോഡ‌് തകർന്നിരിക്കുകയാണ‌്. 
സ്ലിപ്പ്സോൺ പ്രതിഭാസം ശിരുവാണി അണക്കെട്ടിനെ  ബാധിക്കില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. 
ജിയോളജി സർവേ ഓഫ് ഇന്ത്യ തിരുവനന്തപുരം ഓഫീസിൽ നിന്നുള്ള ഡോ.  പ്രവീൺ ഉൾപ്പെടെയുള്ള മൂന്നംഗ സംഘവും മൈനിങ‌് ആൻഡ‌്  ജിയോളജിയിലെ രണ്ട് അംഗങ്ങളും
കെപിഐപി എക‌്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലുള്ള ഏഴു പേരും ഉൾപ്പെടുന്ന സംഘമാണ് ശിരുവാണി റോഡും അണക്കെട്ടും സന്ദർശിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top