15 October Monday

അണക്കെട്ടുകൾ നിറയുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

മലന്പുഴ ഡാമിന്റെ ഷട്ടറുകൾ ഒന്നര മീറ്റർ ഉയർത്തിയപ്പോൾ

പാലക്കാട‌്
ശക്തമായ മഴയിൽ ജില്ലയിലെ അണക്കെട്ടുകളെല്ലാം നിറയുന്നു. മലമ്പുഴ, പോത്തുണ്ടി, മംഗലം അണക്കെട്ടുകൾ നിറഞ്ഞതിനെ തുടർന്ന‌് തുറന്നുവിട്ടു. ചുള്ളിയാർ, മീങ്കര, വാളയാർ അണക്കെട്ടുകളും നിറയുന്നു. 
 പോത്തുണ്ടി അണക്കെട്ട‌ിന്റെ സ‌്പിൽവേ ഷട്ടർ 18 സെന്റീമീറ്റര്‍ തുറന്നിട്ടുണ്ട്. മലമ്പുഴയിലെ നാല‌് ഷട്ടറുകൾ ഒന്നര മീറ്റർ തുറന്നത്‌ വ്യാഴാഴ്‌ച രാത്രി 30 സെ.മി താഴ്‌ത്തി 1.2 മീറ്റർ ആക്കി. മലമ്പുഴയിൽ നിലവിൽ 115.36 മീറ്റർ വെള്ളമുണ്ട‌്. മംഗലം അണക്കെട്ടിന്റെ ഷട്ടറുകളും ഉയർത്തി. ചുള്ളിയാറിൽ 152.32 മീറ്ററിലെത്തിയിട്ടുണ്ട‌്. മീങ്കരയിലും ജലനിരപ്പ‌് ഉയർന്നിട്ടുണ്ട‌്.  
വാളയാർ അണക്കെട്ടിലും ജലനിരപ്പ‌് ഉയർന്നു. മഴ ശക്തമായാൽ വരും ദിവസങ്ങളിൽ ഈ അണക്കെട്ടുകളും തുറക്കേണ്ടി വരും. കാഞ്ഞിരപ്പുഴ അണക്കെട്ടിൽ മാത്രമാണ‌് ജലനിരപ്പ‌് കുറവുള്ളത‌്. 97.535 മീറ്റർ പരമാവധി ശേഷിയാണെന്നിരിക്കെ നുലവിൽ 84.35 മീറ്റർ മാത്രമാണ‌്. മംഗലം പുഴയിൽ വീണ്ടും ജലനിരപ്പ‌ുയർന്നു.
പ്രധാന വാർത്തകൾ
Top