16 November Friday
കോച്ച‌് ഫാക്ടറി

എൽഡിഎഫ‌് സമര പ്രഖ്യാപന കൺവൻഷൻ ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018
പാലക്കാട‌്
കോച്ച‌് ഫാക്ടറി പാലക്കാടിന‌് നിഷേധിച്ച കേന്ദ്ര ബിജെപി സർക്കാരിന്റെ വഞ്ചനയ‌്ക്കെതിരെ എൽഡിഎഫ‌് സമര പ്രഖ്യാപന കൺവൻഷൻ ചൊവ്വാഴ‌്ച നടക്കും. എൽഡിഎഫ‌് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ രാവിലെ പത്തിന‌് പാലക്കാട‌് ടൗൺ ഹാളിലാണ‌് കൺവൻഷൻ. 
കേരളത്തോടും പ്രത്യേകിച്ച‌് പാലക്കാടിനോടുമുള്ള അവഗണനയ‌്ക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട‌്പോകാനാണ‌് എൽഡിഎഫ‌്  തീരുമാനിച്ചിരിക്കുന്നത‌്. അതിന്റെ മുന്നോടിയാണ‌് കൺവൻഷൻ. ഭരണ പരിഷ‌്കാര കമീഷൻ ചെയർമാനും എംഎൽഎയുമായ വി എസ‌് അച്യുതാനന്ദൻ, എൽഡിഎഫ‌് സംസ്ഥാനകൺവീനർ എ വിജയരാഘവൻ, സിപിഐ ദേശീയ സമിതിയംഗം കെ പി രാജേന്ദ്രൻ, ജനതാദൾ സംസ്ഥാന പ്രസിഡന്റ‌് കെ കൃഷ‌്ണൻകുട്ടി എംഎൽഎ, എൻസിപി സംസ്ഥാന സെക്രട്ടറി സുഭാഷ‌് പൂക്കാട്ടിൽ, കോൺഗ്രസ‌് എസ‌് സംസ്ഥാന പ്രസിഡന്റ‌് മാത്യു കോഴഞ്ചേരി, കേരള കോൺഗ്രസ‌് സംസ്ഥാന സെക്രട്ടറി നൈസ‌് മാത്യു തുടങ്ങിയവർ കൺവൻഷനിൽ പങ്കെടുക്കും.
പ്രധാന വാർത്തകൾ
Top