21 November Wednesday

നോട്ട് നിരോധനം മോഡിയുടെ ഭ്രാന്തൻ നടപടി: തോമസ‌് ഐസക‌്

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

 കൂറ്റനാട്

നോട്ട് നിരോധനത്തിലൂടെ നരേന്ദ്ര മോഡി നടപ്പാക്കാൻ ശ്രമിച്ചത് ഭ്രാന്തൻ നടപടികളെന്ന‌്  മന്ത്രി ടി എം തോമസ് ഐസക‌്. ഇത്തരം മണ്ടൻ പരിഷ‌്കാരങ്ങളുടെ പ്രയാസം മുഴുവൻ അനുഭവിക്കേണ്ടി വന്നത് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തിരുമിറ്റക്കോട് സർവീസ് സഹകരണ ബാങ്ക‌് ജൂബിലി സ്മാരക ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.
മറ്റ‌് ബാങ്കുകളിലെ ഇടപാടുകാർക്ക‌് അതത‌് ബാങ്കുകളിൽനിന്ന‌്  പണം പിൻവലിക്കാൻ സൗകര്യമേർപ്പെടുത്തിയപ്പോൾ സഹകരണ ബാങ്കിലെ  ഇടപാടുകാരോട‌് അനീതി കാട്ടി.  കേന്ദ്രമന്ത്രിയെ സന്ദർശിക്കുമ്പോൾ സഹകരണ മേഖയെ പുകഴ്ത്തി പറയുകയല്ലാതെ   ഇളവുകൾ തരാൻ തയ്യാറായില്ല.   സംസ്ഥാന സർക്കാർ  സഹകാരികളോടൊപ്പം നിന്ന‌്  നിഷേപങ്ങൾക്ക്  ഗ്യാരണ്ടി പ്രഖാപിച്ചു.  
നോട്ട‌് നിരോധനത്തിലൂടെ  കള്ളപ്പണം തിരിച്ചു പിടിക്കുമെന്ന‌് പറഞ്ഞിരുന്ന‌വർ  റിസർവ‌്ബാങ്കിന്റെ കരുതൽശേഖരം കൈയിട്ട‌് വാരാൻ ശ്രമിക്കുകയാണ‌്.  ആ തർക്കം  റിസർവ‌് ബാങ്ക് ഗവർണറുടെ രാജി വരെ എത്തി നിൽക്കുകയാണ‌്. - സാധാരണക്കാരനെ സഹായിക്കാനല്ല, മറിച്ച് വിജയ് മല്യമാരെ സഹായിക്കാനാണ് വൻകിട ബാങ്കുകൾക്ക് താൽപ്പര്യം. 
ഏത് പ്രതിസന്ധി ഘട്ടത്തിലും വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് കേരള ബാങ്ക് രൂപമെടുക്കാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡന്റ‌് ടി രാമൻകുട്ടി അധ്യക്ഷനായി.
പ്രധാന വാർത്തകൾ
Top