21 September Friday
ഒന്നാം സമ്മാനം 90 പേർക്ക് ഒരു ലക്ഷം വീതവും രണ്ടാം സമ്മാനം 1,00,800 പേർക്ക് 5000 രൂപ വീതവുമാണ്

ജില്ലാതല വിൽപ്പന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

നവകേരള ഭാഗ്യക്കുറിയുടെ ജില്ലാതല വിൽപ്പനോദ്‌ഘാടനം മന്ത്രി എ കെ ബാലൻ നിർവഹിക്കുന്നു

പാലക്കാട‌്
പ്രളയക്കെടുതിയെ തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള തുക സമാഹരിക്കുന്നതിനായി ആരംഭിച്ച നവകേരള ലോട്ടറിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി എ കെ ബാലൻ നിർവഹിച്ചു.  കലക്ടറേറ്റ‌്കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ   എം ബി  രാജേഷ്  എംപി അധ്യക്ഷനായി. നവകേരള ലോട്ടറി മന്ത്രി എ കെ  ബാലനിൽനിന്ന്  എം ബി രാജേഷ് എംപി,  എംഎൽഎമാരായ ഷാഫി പറമ്പിൽ, വി ടി  ബൽറാം എന്നിവർ ഏറ്റുവാങ്ങി. 
     നവകേരള ലോട്ടറിയുടെ വിൽപ്പനയ്ക്കായി ഒരു പ്രത്യേക കൗണ്ടർ ജില്ലാ ലോട്ടറി ഒാഫീസിൽ  പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്ന‌് ജില്ലാ ലോട്ടറി ഒാഫീസർ സാബു സാമുവൽ പറഞ്ഞു. 250 രൂപയാണ് ലോട്ടറിയുടെ വില. ഒന്നാം സമ്മാനം 90 പേർക്ക് ഒരു ലക്ഷം വീതവും രണ്ടാം സമ്മാനം 1,00,800 പേർക്ക് 5000 രൂപ വീതവുമാണ്.  ഏജന്റുമാർക്ക‌് 194 രൂപയ‌്ക്കാണ‌് നൽകുക.   ജില്ലാ ലോട്ടറി ഒാഫീസിൽ നിന്നും സബ് ഒാഫീസിൽ നിന്നും ലോട്ടറി   ലഭിക്കും. 
 കാഷ്വൽ ഏ‍ജന്റായി രജിസ‌്റ്റർ ചെയ്തവർക്ക് മാത്രമേ ലോട്ടറി ഒാഫീസിൽ നിന്നും നവകേരളം ലോട്ടറി ലഭിക്കു. ലോട്ടറി ഒാഫീസിൽ നിന്ന‌് ലോട്ടറി ലഭിക്കണമെങ്കിൽ പാൻ കാർഡിന്റെ പകർപ്പും ഒരു ഐഡി കാർഡും കൊണ്ടുവരണം. ലോട്ടറി  ഒാഫീസിൽ നിന്നും വാങ്ങുന്ന ലോട്ടറിക്ക് 25 ശതമാനം വിലക്കിഴിവ് ലഭിക്കുമെന്നും ലോട്ടറി ഒാഫീസർ അറിയിച്ചു. എംഎൽഎമാരായ കെ വി വിജയദാസ്, കെ ഡി പ്രസേനൻ,  കെ. ബാബു,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, വൈസ‌് പ്രസിഡന്റ‌് ടി കെ നാരായണദാസ‌്, ജില്ലാ സ‌്പെഷ്യൽ ഓഫീസർ ഡോ. ജയതിലക‌്, കലക്ടർ ഡി ബാലമുരളി, എഡിഎം ടി വിജയൻ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. 
 
പ്രധാന വാർത്തകൾ
Top