21 September Friday
മലമ്പുഴ ഷട്ടർ 90 സെ.മീ ഉയർത്തി

ഉൽപ്പാദിപ്പിച്ചത‌് 7.5 ലക്ഷത്തിന്റെ വൈദ്യുതി

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

പാലക്കാട‌്

മലമ്പുഴ അണക്കെട്ടിലേക്ക‌് നീരൊഴുക്ക‌് വർധിച്ച സാഹചര്യത്തിൽ അണക്കെട്ടിന്റെ ഷട്ടറുകൾ 90 സെന്റീമീറ്റർ ഉയർത്തി. ബുധനാഴ‌്ച രാവിലെ മുതൽ നാലുതവണയായാണ്‌ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത‌്.  
മലമ്പുഴയിൽ വൈദ്യുതോൽപ്പാദനത്തിലും  റെക്കൊഡ‌് നേട്ടം. നാല‌് ദിവസത്തിനകം ഒന്നരലക്ഷം യൂണിറ്റ‌് വൈദ്യുതിയാണ‌് ഉൽപ്പദിപ്പിച്ചത‌്. നാല‌് ഷട്ടറുകളിൽകൂടി മൂന്ന‌് സെന്റീ മീറ്റർ തുറന്നുവിട്ടാൽ ലഭിക്കുന്ന മുഴുവൻ വെള്ളവും വൈദ്യുതോലപ്പാദനത്തിന‌് വിനിയോഗിക്കുന്നു.  മന്തക്കാട‌് മുക്കൈ പുഴയിൽ പാലത്തിന്റെ സ്ലാബുകൾമുട്ടി വെള്ളമൊഴുകാൻ തുടങ്ങി. ഇനിയും ഷട്ടറുകൾ ഉയർത്തിയാൽ പുഴ കരകവിയും. ഇതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന‌് അധികൃതർ മുന്നറിയിപ്പ‌് നൽകി. ജലനിരപ്പ‌് ഉയരുന്ന മുറയ‌്ക്ക‌് ഏതു നിമിഷവും ഷട്ടറുകൾ  കൂടുതൽ ഉയർത്തുമെന്ന‌് മലമ്പുഴ ഇറിഗേഷൻ എക‌്സിക്യുട്ടീവ‌് എൻജിനിയർ എസ‌് എസ‌് പത്മകുമാർ പറഞ്ഞു. 
മലമ്പുഴയിലെ രണ്ട‌് മെഗാവാട്ട‌് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പവർ ഹൗസിൽ പൂർണ തോതിൽ ഉൽപ്പാദനം തുടങ്ങി. മണിക്കൂറിൽ 2100 യൂണിറ്റ‌് വൈദ്യുതിയാണ‌് ഉൽപ്പാദിപ്പിക്കുന്നത‌്. കഴിഞ്ഞ മൂന്ന‌ിന‌് രാത്രിമുതലാണ‌് വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചത‌്. ബുധനാഴ‌്ച രാവിലെവരെ  ഒന്നരലക്ഷം യൂണിറ്റ‌് വൈദ്യുതി ഉൽപ്പാദിപ്പിച്ചതായി അസിസ‌്റ്റന്റ‌് എക‌്സിക്യുട്ടീവ‌് എൻജിനിയർ പി എസ‌് വിജയകുമാർ പറഞ്ഞു. യൂണിറ്റിന‌് അഞ്ചുരൂപ നിരക്കിൽ ഇതിന‌് ഏഴരലക്ഷം രൂപവരും. മലമ്പുഴയിൽ ഷട്ടർ അടയ‌്ക്കുന്നതുവരെ പൂർണതോതിൽ വൈദ്യുതി ഉൽപ്പദിപ്പിക്കാൻ കഴിയും. പവർ ഹൗസ‌് തുടങ്ങിയശേഷം ആദ്യമായാണ‌് ആഗസ‌്തിൽ ഇത്രയും  തോതിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത‌്. 
കഴിഞ്ഞ വർഷം കാർഷികാവശ്യത്തിനായി  ഡാം തുറന്നപ്പോൾ മാത്രമാണ‌് വൈദ്യുതി ഉൽപ്പാദിപ്പിച്ചത‌്. അന്ന‌് ആകെ ഏഴ‌് ലക്ഷംരൂപയുടെ വൈദ്യുതിയാണ‌് ഉൽപ്പാദിപ്പിച്ചത‌്. ഈ വർഷം മൂന്ന‌് മടങ്ങ‌് അധികം ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ‌് പ്രതീക്ഷ. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top