19 September Wednesday
നാളെ പര്യടനം

സിഐടിയു മധ്യമേഖലാ ജാഥയക്ക‌് ഇന്ന‌് പട്ടാമ്പിയിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018
പാലക്കാട‌്
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ–ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ‌്തംബർ അഞ്ചിന‌് നടത്തുന്ന പാർലമെന്റ‌് മാർച്ചിന്റെ പ്രചാരണാർഥം സിഐടിയു സംസ്ഥാന കമ്മിറ്റി നേതൃത്വത്തിലുള്ള മധ്യമേസൊ ജാഥയ‌്ക്ക‌് വ്യാഴാഴ‌്ച പട്ടാമ്പിയിൽ തുടക്കമാകും. ദേശീയ സെക്രട്ടറി പി നന്ദകുമാർ നയിക്കുന്ന ജാഥ വൈകീട്ട‌് അഞ്ചിന‌് മേലെ പട്ടാമ്പിയിൽ എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ ഉദ‌്ഘാടനം ചെയ്യും. 
വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, മിനിമം വേതനം 18,000 രൂപയാക്കുക, തൊഴിലാളിവിരുദ്ധ നിയമഭേദഗതികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ‌് ലക്ഷക്കണക്കിന‌് തൊഴിലാളികളും കർഷകരും പാർലമെന്റിലേക്ക‌് മാർച്ച‌് നടത്തുന്നത‌്. സിഐടിയു നേതൃത്വത്തിൽ മൂന്ന‌് മേഖലാ ജാഥകളാണ‌് സംസ്ഥാനത്ത‌് പര്യടനം നടത്തുക. സംസ്ഥാന സെക്രട്ടറി എം ചന്ദ്രൻ മാനേജരും കെ എൻ ഗോപിനാഥ‌്, കെ പി മേരി, യു പി ജോസഫ‌്, കെ കെ ഗണേശൻ എന്നിവർ അംഗങ്ങളുമായ മധ്യമേഖല ജാഥ വെള്ളിയാഴ‌്ച രാവിലെ ഒമ്പതിന‌് ഒറ്റപ്പാലത്തുനിനിന്ന‌് പര്യടനം തുടങ്ങും. 
രാവിലെ പത്തിന‌് മണ്ണാർക്കാട‌്, പകൽ 11ന‌് ഒലവക്കോട‌്, രണ്ടിന‌് കൊടുവായൂർ, മൂന്നിന‌് ആലത്തൂർ, നാലിന‌് വടക്കഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട‌് അഞ്ചിന‌് പുതുശേരിയിൽ സമാപിക്കും. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ തൃശൂർ, എറണാകുളം ജില്ലകളിൽ പര്യടനം നടത്തി ഇടുക്കി ജില്ലയിൽ സമാപിക്കും. ദേശീയപ്രക്ഷോഭവും അനുബന്ധപരിപാടികളും വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന‌് സിഐടിയു ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
Top