16 November Friday

രാഷ്ട്രീയ വിവേചനം മറയ‌്ക്കാൻ നുണപ്രചാരണം

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018
അനുവദിച്ച‌ കോച്ച‌് ഫാക്ടറി പിന്നീട‌് തട്ടിക്കൊണ്ടുപോയത‌് തികഞ്ഞ രാഷ്ട്രീയ വിവേചനമാണെന്ന‌് എൽഡിഎഫ‌് ജില്ലാ കൺവീനർ വി ചാമുണ്ണി പറഞ്ഞു. ഈ വിവേചനം മറയ‌്ക്കാൻ യുഡിഎഫും ബിജെപിയും നുണ പ്രചാരണം നടത്തുകയാണ‌്. 
എൽഡിഎഫ‌് സർക്കാർ സ്ഥലം ഏറ്റെടുത്ത‌് നൽകുകയും യുപിഎ സർക്കാരിന്റെ കാലത്ത‌് തറക്കല്ലിടുകയും ബിജെപി സർക്കാരിന്റെ കാലത്ത‌് ചുറ്റുമതിൽ നിർമിക്കുകയും ചെയ‌്തിരിക്കെയാണ‌് കേരളം കോച്ച‌് ഫാക്ടറിക്കായി സ്ഥലം ഏറ്റെടുത്ത‌് നൽകിയില്ലെന്ന‌് കേന്ദ്രമന്ത്രി പിയൂഷ‌് ഗോയൽ പറയുന്നത‌്. കേരളത്തോട‌് കാണിച്ച രാഷ്ട്രീയ വിവേചനം മറയ‌്ക്കാൻ ഇവർ നുണ പ്രചരിപ്പിക്കുകയാണ‌്. പിറവം ഉപതെരഞ്ഞെടുപ്പ‌് നടക്കുന്നതിനിടെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കേന്ദ്രത്തിൽ മന്ത്രിമാരായിരുന്ന അദ്ദേഹത്തിന്റെ നേതാക്കളും നടത്തിയ വഞ്ചനയും പിന്നീട‌് അധികാരത്തിൽവന്ന ബിജെപി സർക്കാർ തുടരുന്ന രാഷ്ട്രീയ വിവേചനവും ജനങ്ങൾ തിരിച്ചറിയുന്നുണ്ട‌്. ഇത‌് എന്ത‌് നുണ പറഞ്ഞാലും മറച്ചുവയ‌്ക്കാൻ കഴിയില്ല. പാലക്കാടിന്റെ ദീർഘകാലത്തെ സ്വപ‌്ന പദ്ധതിയായ  കോച്ച‌് ഫാക്ടറി യാഥാർഥ്യമാക്കാൻ കക്ഷി രാഷ്ട്രീയത്തിന്നതീതമായി ജനങ്ങൾ അണിനിരക്കണം.
പ്രധാന വാർത്തകൾ
Top