21 November Wednesday

മലമ്പുഴ അണക്കെട്ടിൽ ജലനിരപ്പ‌് 360 അടി

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018
മലമ്പുഴ
കഴിഞ്ഞ ദിവസങ്ങളിൽ പെയ‌്ത  മഴയിൽ മലമ്പുഴ അണക്കെട്ടിലേക്ക‌്  നീരൊഴുക്ക‌് ശക്തമായി. ജലനിരപ്പ‌് 360 അടിയായി ഉയർന്നു. 377.5  അടിയാണ‌് പരമാവധി ജലനിരപ്പ‌്.  ഞായറാഴ‌്ച പകൽ വരെ രണ്ട് ദിവസത്തിൽ മാത്രം 120 മില്ലീമീറ്റർ മഴ പെയ്തു.  അണക്കെട്ട‌്  നിറഞ്ഞാൽ കർഷകർക്ക് രണ്ടാം വിളയ്ക്ക്  ആത്മവിശ്വാസത്തോടെ കൃഷിയിറക്കാം. രൂക്ഷമായ കുടിവെളള പ്രശ‌്നവും ഉണ്ടാവില്ല. 226 ദശലക്ഷം ഘനമീറ്ററാണ‌് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
മംഗലം അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ‌് 77.88 മീറ്റർ ആണെന്നിരിക്കെ നിലവിൽ 77 മീറ്റർ വെള്ളമുണ്ട‌്. ചുള്ളിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ‌് 154.08 ആണ‌്. എന്നാൽ ഇപ്പോഴുള്ളത‌് 144.5 മീറ്ററാണ‌്. നവീകരണം കഴിഞ്ഞ‌് ജല ശേഖരണം ആരംഭിച്ച കാഞ്ഞിരപ്പുഴ അണക്കെട്ടിലെ ജലനിരപ്പ‌് 75 മീറ്ററാണ‌്. പരമാവധി ജലനിരപ്പ‌് 97.53 മീറ്ററും. പരമാവധി ജലനിരപ്പ‌് 156.36 മീറ്ററുള്ള മീങ്കര അണക്കെട്ടിലെ ജലനിരപ്പ‌് 141.18 മീറ്ററാണ‌്. പോത്തുണ്ടി, വാളയാർ അണക്കെട്ടുകളുടെ പരിധിയിൽ മഴ കുറവായതിനാൽ വെള്ളവും കുറവാണ‌്. ഇടവപ്പാതി ജില്ലയിൽ 16.21 ശതമാനമാണ‌് അധികം പെയ‌്തിരിക്കുന്നത‌്. 634.5 മില്ലീമീറ്റർ കിട്ടേണ്ടിടത്ത‌് 747 മില്ലീമീറ്റർ മഴ ലഭിച്ചു. 
പ്രധാന വാർത്തകൾ
Top