23 September Sunday

പൊലിസ്‌ സ്‌റ്റേഷൻ ചുമതലയും വനിതകൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

 

പാലക്കാട് > വനിതാ ദിനത്തിൽ സ്റ്റേഷൻ ചാർജ് ഏറ്റെടുത്ത് വനിതാ പൊലീസ്. എസ്‌ഐ ബേബിയുടെ നേതൃത്വത്തിൽ ടൗൺ നോർത്ത് സ്റ്റേഷനിലാണ് വനിതാ പൊലീസുകാർ തങ്ങളുടെ കഴിവു തെളിയിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രേമകുമാരി ജിഡി ചാർജും സ്റ്റേഷൻ പാറാവുകാരായി സന്ധ്യ, ഉഷാദേവി, ശ്രീക്കുട്ടി എന്നിവരും ഡ്രൈവറായി ഷീബ, പിആർഒയായി ഖദീജയും ചുമതല നിർവഹിച്ചു. മാറ്റി നിർത്തപ്പെടേണ്ടവരല്ല തങ്ങളെന്ന് തെളിയിക്കുന്നതായിരുന്നു ഈ വനിതാ പൊലീസുകാരുടെ പ്രകടനം. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി ഇവർ മുന്നിലുണ്ട്. സാധാരണക്കാരോടും ക്രിമിനലുകളുമായും ഇടപെടുന്ന തങ്ങളുടെ മാനസ്സികാവസ്ഥ പൊതുജനങ്ങൾ മനസ്സിലാക്കണമെന്നും സ്ത്രീകളെ അംഗീകരിക്കാനും അവർക്ക് ഉയർന്നുവരാനുള്ള സാഹചര്യമൊരുക്കണമെന്നും വനിതാ ദിനത്തിൽ ടൗൺ നോർത്തിലെ വനിതാ പൊലീസുകാർ പറയുന്നു. 
പ്രധാന വാർത്തകൾ
Top