Top
16
Saturday, December 2017
About UsE-Paper

സിപിഐ എം ജില്ലാ സമ്മേളനം: സെമിനാര്‍ പരമ്പരയ്ക്ക് തുടക്കമായി

Friday Dec 8, 2017
വെബ് ഡെസ്‌ക്‌
# സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നടത്തിയ സെമിനാര്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

 

മണ്ണാര്‍ക്കാട് > സിപിഐ എം 22ാം പാര്‍ടി കോണ്‍ഗ്രസിനു  മുന്നോടിയായി 29, 30, 31 തീയതികളില്‍ നടക്കുന്ന ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാര്‍ പരമ്പരയ്ക്ക്   കോട്ടോപ്പാടം ലോക്കലില്‍ തുടക്കമായി. മിച്ചഭൂമി സമരത്തിനും കര്‍ഷകത്തൊഴിലാളികള്‍ക്ക് കൂലിക്കുവേണ്ടിയുള്ള സമരത്തിനും വേദിയായ കോട്ടോപ്പാടം പഞ്ചായത്തിലെ ആര്യമ്പാവിലാണ് സെമിനാറിന് തുടക്കം കുറിച്ചത്. 
ആര്യമ്പാവിലെ നെയ്യപ്പാടത്ത് കോംപ്ളക്സില്‍  'പൊതുവിദ്യാഭ്യാസവും, പുതിയ കേരളവും' എന്ന സെമിനാര്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പി കെ ശശി എംഎല്‍എ അധ്യക്ഷനായി. എകെപിസിടിഎ ജില്ലാ സെക്രട്ടറി ഡോ. ആര്‍ കെ ജയപ്രകാശ്, സിപിഐ എം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണന്‍, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ എന്‍ സുശീല, കെസിഇയു ജില്ലാ സെക്രട്ടറി പി മനോമോഹനന്‍ എന്നിവര്‍ സംസാരിച്ചു. മൃദംഗത്തില്‍ ഡോക്ടറേറ്റ് നേടിയ ബാബുരാജ് പരിയാനമ്പറ്റയേയും  സംജിത് ഹരിദാസിനെയും  അനുമോദിച്ചു.  കെ കെ രാമചന്ദ്രന്‍നായര്‍ സ്വാഗതവും ഡോ. കെ ബാബുരാജ് നന്ദിയും പറഞ്ഞു. സെമിനാറിനുശേഷം കേളി പാലക്കാടിന്റെ കണ്യാര്‍കളിയുമുണ്ടായി.