17 November Saturday
നവകേരള ഭാഗ്യക്കുറി:

ജില്ലയിൽ ടിക്കറ്റ് പ്രകാശനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

 

 
പാലക്കാട‌്
കേരള സംസ്ഥാന ഭാഗ്യക്കുറി പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിർമിതിക്കുമായി പുറത്തിറക്കുന്ന നവകേരള ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനം ശനിയാഴ‌്ച നടക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10.30ന‌് മന്ത്രി എ കെ ബാലൻ പ്രകാശനം ചെയ്യും. എം ബി രാജേഷ‌് എംപി അധ്യക്ഷനാകും. 
സർക്കാരിന്റെ പുനർനിർമാണ പ്രക്രിയയിലേക്ക് 200 കോടി രൂപ ഭാഗ്യക്കുറിയിലൂടെ സമാഹരിക്കും. 90 പേർക്ക് ഒരു ലക്ഷംരൂപ വീതം ഒന്നാം സമ്മാനവും ഒരു ലക്ഷത്തിലേറെ പേർക്ക് അവസാന നാലക്കത്തിന് 5,000 രൂപയും നൽകും.  
പ്രധാന വാർത്തകൾ
Top