15 November Thursday
'സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാർഥിത്വം'

നാലിടത്ത്‌ എസ്എഫ്ഐക്ക‌് എതിരില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018
പാലക്കാട് 
കലിക്കറ്റ് സർവകലാശാലയ‌്ക്ക‌് കീഴിലെ കോളേജുകളിൽ നടക്കുന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് നാലിടത്ത് എതിരില്ല. നാമനിർദേശപത്രിക നൽകി സൂക്ഷ്മപരിശോധനയ്ക്ക്ശേഷം ചെമ്പൈ മ്യൂസിക് കോളേജ്, ശ്രീകൃഷ്ണപുരം വി ടി ബി കോളേജ്, ചിറ്റൂർ ഗവ. കോളേജ്, എസ് എൻ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ആലത്തൂർ ലയൺസ‌്, വടക്കഞ്ചേരി ഐഎച്ച്ആർഡി  എന്നീ കോളേജുകളിലാണ് എസ്എഫ്ഐ മുഴുവൻ പാനലും നേടിയത്. 
കലയിൽ വർഗീയത കലർത്തി കഴിഞ്ഞ വർഷം യൂണിയൻ ഭരിച്ച എബിവിപിയിൽനിന്നാണ്  ചെമ്പൈ മ്യൂസിക് കോളേജ‌് എസ്എഫ്ഐ തിരിച്ചുപിടിച്ചത്. എബിവിപിക്ക് ഇത്തവണ നോമിനേഷൻ നൽകാൻ പോലും ആളില്ലായിരുന്നു. സാധാരണ അവസാന സമയങ്ങളിൽ കെഎസ്‌യു–എബിവിപിക്ക‌് താങ്ങായെത്തുമായിരുന്നു. ഇത്തവണ അതും നടന്നില്ല. 'സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാർഥിത്വം' എന്ന മുദ്രാവാക്യമുയർത്തിയാണ് എ‌സ‌്‌എഫ‌്ഐ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചെമ്പൈയിൽ വി വി ജസീം(ചെയർമാൻ), ശ്രീധ (വൈസ‌് ചെയർമാൻ), സി എസ് ശ്രീജിഷ് (ജനറൽ സെക്രട്ടറി), കൃഷ്ണഹരി (ജോയിന്റ‌് സെക്രട്ടറി), പ്രത്യുഷ് എസ് ബാബു(യുയുസി),  കെ എസ് പ്രശാന്ത് (ആർട്സ‌് ക്ലബ്), ശ്രീജിത്ത‌് (ജനറൽ ക്യാപ്റ്റൻ), ശ്രീഹരി (മാഗസിൻ എഡിറ്റർ) എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ശ്രീകൃഷ്ണപുരം വി ടി ബി കോളേജിൽ തുടർച്ചയായ 15–ാം തവണയാണ് എസ്എഫ്ഐ യൂണിയൻ നേടുന്നത്. എബിവിപി– കെഎസ്‌യു സഖ്യം പരസ്യമായി രംഗത്തുവന്നെങ്കിലും പാനലിൽ മത്സരിക്കാൻ വിദ്യാർഥികൾ തയ്യാറായില്ല. സാഗർ(ചെയർമാൻ), ഹരിത(വൈസ‌് ചെയർമാൻ), ജോബിൻ (ജനറൽ സെക്രട്ടറി), ആതിര (ജോയിന്റ‌്  സെക്രട്ടറി), ജി സുമിൻ (യുയുസി), ബിജിത്ത് (യുയുസി), അഖിൽ (ആർട്സ‌് ക്ലബ‌്), ശ്രീദേഷ് (മാഗസിൻ എഡിറ്റർ), ജിതിൻ (ജനറൽ ക്യാപ്റ്റൻ). 
ചിറ്റൂർ ഗവ. കോളേജിലും എതിരില്ല. വി ഷിജിൽ (ചെയർമാൻ), സിതാര (വൈസ‌് ചെയർമാൻ), ഷെഫീഖ‌് (ജനറൽ സെക്രട്ടറി), ടി ഫാമിദ (ജോയിന്റ‌് സെക്രട്ടറി), എം ബി ഷാബിർ‌(യുയുസി), ആൽബിൻ ആന്റണി(യുയുസി), എം മോനിഷ് (മാഗസിൻ എഡിറ്റർ), പി എം അജിത് (ആർട്ട്സ്), അൻവർ ഹുസൈൻ(ജനറൽ ക്യാപ്റ്റൻ).
 
പ്രധാന വാർത്തകൾ
Top