Top
19
Tuesday, December 2017
About UsE-Paper

വാളയാറില്‍ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനല്‍ സ്ഥാപിക്കണം

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌
പുതുശേരി ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

  പുതുശേരി > ജില്ലയുടെ അതിര്‍ത്തി പ്രദേശമായ വാളയാറില്‍ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനല്‍ സ്ഥാപിക്കണമെന്ന് സിപിഐ എം പുതുശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ ബസുകള്‍,  കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം ദിവസേന നൂറുകണക്കിന് ബസുകള്‍ ഇതിലൂടെ കടന്നുപോകുകയും അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട്.  

ഇതിനുപുറമെയാണ് നിരവധി സ്വകാര്യ ബസുകളുടെ സര്‍വീസ്. ഈ ബസുകള്‍ അതിര്‍ത്തിയില്‍ എത്തിയാല്‍ നിര്‍ത്തിയിടാന്‍ സൌകര്യമായ സ്ഥലമില്ല. റോഡരികില്‍ തന്നെ നിര്‍ത്തിയിട്ട് ആളെ കയറ്റുന്ന സ്ഥിതിയാണ്. ബസ് ടെര്‍മിനല്‍ സ്ഥാപിച്ചാല്‍ ഇതിനെല്ലാം പരിഹാരമാകും.  ലോറിക്കാര്‍ക്കും യാത്രക്കാര്‍ക്കും വിശ്രമിക്കാനും സൌകര്യമുണ്ടാകും. പുതുശേരി എരിയയിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാണ്. കൃഷിയിടങ്ങള്‍, വീട് അടക്കമുള്ളവ കാട്ടാന നശിപ്പിക്കുന്നു. കാട്ടാനശല്യം ഒഴിവാക്കാന്‍ ശാശ്വത പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഇന്‍സ്ട്രുമെന്റേഷന്‍ യൂണിറ്റ് സംസ്ഥാന സര്‍ക്കാരിന് കൈമാറാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചാല്‍ ജനകീയപ്രക്ഷോഭം തുടങ്ങുമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു.കഞ്ചിക്കോട് കോച്ച് ഫാക്ടറി ഹരിയാനയിലെ സോനാപതിലേക്ക് മാറ്റാനുള്ള നീക്കത്തില്‍നിന്നും പിന്‍മാറുക,  നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കുക, നെല്ല് സംഭരണം കുറ്റമറ്റതാക്കുക, പറമ്പിക്കുളംആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് വെള്ളം ലഭ്യമാക്കാന്‍ നടപടിയെടുക്കുക, കൊടുമ്പ് ബൈപാസ് നടപ്പാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. 
പൊതുചര്‍ച്ചയില്‍ സോമസുന്ദരന്‍, സുരേഷ്, എം എ അരുണ്‍കുമാര്‍, സന്തോഷ് ചൂരിക്കാട്, ആര്‍ ബാലചന്ദ്രന്‍, എം എ ജിതിന്‍രാജ്, സുകേഷ്, എസ് സുഭാഷ്, പത്മിനി, ഹനീഫ, അജ്മീര്‍, ശിവരാമന്‍, ശശികല, ദേവകി, ജയകുമാര്‍, ശാലിനി, രാഗേഷ്, തങ്കമണി, സുരേഷ്കുമാര്‍, സുരേഷ്, ചൈതന്യകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ കെ വി രാമകൃഷ്ണന്‍, എ പ്രഭാകരന്‍, എം ഹംസ എന്നിവര്‍ അഭിവാദ്യം ചെയ്തു. പൊതുചര്‍ച്ചക്ക് ഏരിയ സെക്രട്ടറി എസ് സുഭാഷ്ചന്ദ്രബോസ് മറുപടി പറഞ്ഞു.
 സമാപനത്തിന്റെ ഭാഗമായി കല്ലിങ്കലില്‍ നിന്ന് ചുവപ്പ് സേനാ പരേഡും ബഹുജനറാലിയും ആരംഭിച്ചു കൊടുമ്പ് വി കാര്‍ത്തികേയന്‍റഷീദ്കണിച്ചേരി നഗറില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എരിയസെക്രട്ടറി എസ് സുഭാഷ്ചന്ദ്രബോസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ വി രാമകൃഷ്ണന്‍, എ പ്രഭാകരന്‍, കെ വി വിജയദാസ് എംഎല്‍എ എന്നിവര്‍ പങ്കെടുത്തു. നിതിന്‍കണിച്ചേരി സ്വാഗതവും എ സോമസുന്ദരന്‍ നന്ദിയും പറഞ്ഞു.