Top
11
Monday, December 2017
About UsE-Paper
സിഐടിയു

പ്രതിഷേധ ജ്വാല ഇന്ന്

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌
പാലക്കാട് > കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അസംഘടിതമേഖലയിലെ തൊഴിലും കൂലിയും ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിഐടിയു നേതൃത്വത്തില്‍ ശനിയാഴ്ച തൊഴിലാളികള്‍ പ്രതിഷേധജ്വാല തീര്‍ക്കും. ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ വൈകിട്ട് അഞ്ചിന് കോട്ടമൈതാനത്ത് നടക്കുന്ന സമരത്തില്‍ 35,000 തൊഴിലാളികള്‍ പങ്കെടുക്കും. 
പകല്‍ 3.30ന് ഗവ. വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് തൊഴിലാളി പ്രകടനം ആരംഭിക്കും. സമര പ്രചാരണാര്‍ഥം രണ്ട് മേഖലാ ജാഥകള്‍ ജില്ലയില്‍ പര്യടനം നടത്തിയിരുന്നു. ജാഥകള്‍ക്ക് ഉജ്വല സ്വീകരണങ്ങളാണ് ലഭിച്ചത്. പ്രതിഷേധജ്വാല സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. 
കേരളത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന പാലക്കാട്ടെ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളായ ഇന്‍സ്ട്രുമെന്റേഷന്‍, ബിഇഎംഎല്‍ എന്നിവ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കുക, കേരളത്തിന് വാഗ്ദാനം നല്‍കി തറക്കല്ലിട്ട കഞ്ചിക്കോട് കോച്ച് ഫാക്ടറി ഹരിയാണയിലേക്ക് മാറ്റാനുള്ള നീക്കം പിന്‍വലിക്കുക, പരിസ്ഥിതിനയത്തിന്റെ പേരില്‍ അസംഘടിത മേഖലയില്‍ തൊഴിലും കൂലിയും ഇല്ലാതാക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തുക, കഞ്ചിക്കോട് ഐടിഐ ജീവനക്കാര്‍ക്ക് ശമ്പളം പോലും നിഷേധിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ പ്രതിഷേധജ്വാല തീര്‍ക്കുന്നത്.