14 November Wednesday

തോലനൂർ കോളേജിലേക്ക‌് 1,604 അപേക്ഷകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

 

പാലക്കാട്
തരൂർ മണ്ഡലത്തിലെ തോലനൂരിൽ സർക്കാർ അനുവദിച്ച ആർട്സ് ആൻഡ‌് സയൻസ് കോളജിലെ മൂന്ന് കോഴ്സുകൾക്കായി 1,604 വിദ്യാർഥികൾ അപേക്ഷിച്ചു. കോളേജിലെ 88 സീറ്റുകളിലേക്കാണ‌് ഇത്രയും അപേക്ഷകൾ. ബി എ ഇംഗ്ലീഷിനും ബിഎസ്സി ജ്യോഗ്രഫിക്കും 24 സീറ്റുകൾ വീതവും ബികോമിന് 40 സീറ്റുകളുമാണ‌് അനുവദിച്ചിട്ടുള്ളത്. എൻജിനിയറിങ‌് പഠനത്തിന് പൊതുവെ താൽപ്പര്യം കുറഞ്ഞതോടെയാണ് കൂടുതൽ വിദ്യാർഥികൾ ആർട്സ് ആൻഡ‌് സയൻസ് വിഷയങ്ങളിൽ ബിരുദമെടുക്കാൻ തയ്യാറായിട്ടുള്ളത്. ഇതാണ‌് അപേക്ഷകരുടെ എണ്ണം വർധിക്കാൻ കാരണം. വിദ്യാർഥികളുടെ പ്രവേശന നടപടി പൂർത്തിയാക്കാൻ മുമ്പ് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട‌്. 
       തോലനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾവളപ്പിലാണ് പുതിയ കോളജിനു സൗകര്യം ഒരുക്കിയിട്ടുള്ളത്. 12ന് മുഖ്യമന്ത്രി പിണറായി വിജയൻ കോളേജ‌് ഉദ‌്ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
Top