21 November Wednesday

ബാലസംഘം ഒക്യുപൈ ലൈബ്രറി ക്യാമ്പയിന‌് സമാപനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018
പാലക്കാട‌്
ജൂൺ 19 വായനാദിനത്തിനോടനുബന്ധിച്ച് ബാലസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വായനശാലകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ഒക്യുപൈ ലൈബ്രറി ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ വിവിധ വായനശാലകളിലായി രണ്ടായിരം കുട്ടികൾ ഗ്രന്ഥശാലകളിൽ അംഗങ്ങളായി. 'പുസ്തകങ്ങളോട് കൂട്ടുകൂടാം, വായനശാലകളിൽ കൂടിയിരിക്കാം’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ഒക്യുപൈ ലൈബ്രറി ക്യാമ്പയിൻ ജൂൺ 19 വായനാദിനം മുതൽ ജൂലൈ അഞ്ച‌് ബഷീർ ദിനംവരെ നടന്നു‌. ഏരിയ,വില്ലേജ് കേന്ദ്രങ്ങളിലെ വായനശാലകളിലായാണ് പരിപാടി സംഘടിപ്പിച്ചത്. പുസ്തക സംവാദങ്ങൾ, വായനാകുറിപ്പ് മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, കവിതാ രചന തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി നടന്നു. മുണ്ടൂർ ഏരിയയിലെ കോങ്ങാട് എ കെ ജി സ്മാരക വായനശാലയിൽ ബാലസംഘം ജില്ലാ പ്രസിഡന്റ്‌ സുധർമ ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിന്റ് കൺവീനർ കൃഷ്ണൻകുട്ടി, ദിനകരൻ എന്നിവർ സംസാരിച്ചു. പട്ടാമ്പി ആമയൂർ വെളിച്ചം വായനശാലയിൽ ബാലസംഘം ജില്ലാ സെക്രട്ടറി എ എൻ നീരജ് ഉദ‌്ഘാടനം ചെയ‌്തു. മഞ്ജുള അധ്യക്ഷയായി. ബാലസംഘം ഏരിയ കമ്മിറ്റിയംഗം സന്തോഷ്, വില്ലേജ് സെക്രട്ടറി അഭിനവ്  എന്നിവർ സംസാരിച്ചു. മണ്ണാർക്കാട് തെങ്കരയിൽ ജില്ലാ കോ–ഓഡിനേറ്റർ പി ടി രാഹേഷ് പങ്കെടുത്തു. സനൂജ അധ്യക്ഷയായി ഏരിയ സെക്രട്ടറി ജിതിൻ സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു. പുതുശേരി പെരുവെമ്പ് വായനശാലയിൽ ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് പ്രേംജിത് ഉദ‌്ഘാടനം ചെയ‌്തു. തുളസീദാസ് സ്വാഗതവും ആതിര നന്ദിയും പറഞ്ഞു. ഒറ്റപ്പാലം പനയൂർ വായനശാലയിൽ ഏരിയ സെക്രട്ടറി സുർജിത് ഉദ‌്ഘാടനം ചെയ‌്തു. ഏരിയ പ്രസിഡന്റ് ആതിര, ഏരിയ ജോയിന്റ‌് കൺവീനർ സന്ധ്യ, സുരാജ് തുടങ്ങിയവർ വിവിധ വായനശാലയിൽ നേതൃത്വം നൽകി. ശ്രീകൃഷ്ണപുരം പൂക്കോട്ടുകാവ് ജവഹർ വായനശാലയിൽ ജില്ലാ കമ്മിറ്റിയംഗം ഹരിശങ്കർ മുന്നൂർകോട് ഉദ‌്ഘാടനം ചെയ‌്തു. ഏരിയ ജോയിന്റ‌് കൺവീനർ അംബുജാക്ഷി, ഗണേശൻ എന്നിവർ സംസാരിച്ചു. 
 
പ്രധാന വാർത്തകൾ
Top