12 December Wednesday

എൽഡിഎഫ‌് മതസൗഹാർദ സദസ്സ‌് ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018
പാലക്കാട‌്
രാമക്ഷേത്ര നിർമാണത്തിന്റെ പേരിൽ വർഗീയ കലാപമുണ്ടാക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ വ്യാഴാഴ‌്ച എൽഡിഎഫ‌് മതസൗഹാർദ സദസ്സ‌് സംഘടിപ്പിക്കും. വ്യാഴാഴ‌്ച വൈകിട്ട‌് അഞ്ചിന‌് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലും സദസ്സ‌് നടത്തും. പാലക്കാട‌് മണ്ഡലം മതസൗഹാർദ സദസ്സ‌് സ‌്റ്റേഡിയം ബസ‌്സ‌്റ്റാൻഡിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ‌്ഘാടനം ചെയ്യും. 
തരൂർ മണ്ഡലം സദസ്സ‌് കാവശേരി ചുങ്കത്ത‌് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ വി രാമകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ്യും. ഒറ്റപ്പാലത്ത‌് പഴയ ലെക്കിടിയിൽ എം ബി രാജേഷ‌് എംപി ഉദ‌്ഘാടനം ചെയ്യും. മേലേ പട്ടാമ്പിയിൽ കവി ആലങ്കോട‌് ലീലാകൃഷ‌്ണനും ആലത്തൂർ മണ്ഡലം സദസ്സ‌് കുഴൽമന്ദം കുളവൻമുക്കിൽ ജോസ‌് ബേബിയും ഉദ‌്ഘാടനം ചെയ്യും. മണ്ണാർക്കാട‌് മണ്ഡലം സദസ്സ‌് ടൗണിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഗിരിജ സുരേന്ദ്രനും നെന്മാറ മണ്ഡലം സദസ്സ‌് കൊല്ലങ്കോട‌് ടൗണിൽ പി കെ ബിജു എംപിയും  ഉദ‌്ഘാടനം ചെയ്യും. 
തൃത്താല സദസ്സ‌് കൂറ്റനാട്ടിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അഗം വി കെ ചന്ദ്രൻ ഉദ‌്ഘാടനം ചെയ്യും. ചിറ്റൂർ സദസ്സ‌് അണിക്കോട‌് ജങ്‌ഷനിൽ ജനതാദൾ (എസ‌്) ജില്ലാ പ്രസിഡന്റ‌് എ ആർ ഗോപിനാഥൻ ഉദ‌്ഘാടനം ചെയ്യും. 
മലമ്പുഴയിലെ മതസൗഹാർദ സദസ്സ‌് പുതുശേരി ചുള്ളിമടയിലും കോങ്ങാട‌് മണ്ഡലം സദസ്സ‌് കാരാകുറുശിയിലും നടക്കും.
പ്രധാന വാർത്തകൾ
Top