12 December Wednesday

മലമ്പുഴയിൽ വീണ്ടും കാട്ടാന

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

മലമ്പുഴ ഡാം പരിസരത്ത‌് എത്തിയ കാട്ടാന

 

മലമ്പുഴ
മലമ്പുഴ ഡാം പരിസരത്ത‌് വീണ്ടും കാട്ടാനയിറങ്ങി. രാവിലെ എട്ടിന് മാംഗോ ഗാർഡനിലെത്തിയ ആന ഒരുമണിക്കൂറിനുശേഷം അഗ്രികൾച്ചർ ഫാമിന് സമീപം കാട്ടിലേക്ക് കടന്നു. ആനയുടെ മുന്നിൽപ്പെട്ട തൊഴിലാളികളിൽ ചിലർക്ക‌് പരിക്കേറ്റു. മാംഗോ ഗാർഡനിൽനിന്ന് കഞ്ചിക്കോട് റോഡിലിറങ്ങിയ ആന കെടിഡിസിക്ക് സമീപത്തെ പാലംവഴി ശ്‌മശാനം ഭാഗത്തേക്ക് നീങ്ങി. 
ആനയിറങ്ങിയെന്ന‌് അറിയിച്ചിട്ടും വനം ഉദ്യോഗസ്ഥർ എത്താൻ വൈകിയെന്ന‌് നാട്ടുകാർ പറഞ്ഞു. ആനയെ കാടുകയറ്റണമെന്ന‌ നാട്ടുകാരുടെ ആവശ്യ‌ം ശക്തമാവുകയാണ‌്. മലമ്പുഴ ഡാമിന‌് സമീപത്തെ മാംഗോ ഗാർഡനിൽ ദിവസവും കാട്ടാനയിറങ്ങുന്നത‌് സഞ്ചാരികളടക്കമുള്ളവരുടെ ജീവന‌് ഭീഷണിയാണ‌്.
പ്രധാന വാർത്തകൾ
Top