24 September Monday
മണ്ണിടിച്ചിൽ, ഭൂമി വിണ്ടുകീറൽ

ശാസ‌്ത്രീയ പഠനം വേണം: പി കെ ബിജു

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
ആലത്തൂർ
ആലത്തൂരിലെ വീഴുമലയിലെ മണ്ണിടിച്ചിൽ, കിഴക്കഞ്ചേരി ഉപ്പുമണ്ണിലെ ഭൂമി വിണ്ടുകീറൽ തുടങ്ങിയ സംഭവങ്ങൾ സംബന്ധിച്ച്  പഠനം നടത്താൻ  തിരുവനന്തപുരം സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിനെ  ചുമതലപ്പെടുത്തണമെന്ന്  പി കെ ബിജു എംപി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പ്രദേശങ്ങൾ എംപി സന്ദർശിച്ച‌് ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. വീഴുമലയിൽ പ്രളയത്തെ തുടർന്ന് വൻ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും മേഖലയിലെ വീടുകൾക്ക് സാരമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ആലത്തൂർ വീഴുമലയിലെ ക്വാറിയുടെ പ്രവർത്തനം മേഖലയിലെ മണ്ണിടിച്ചിലിന് പ്രധാന കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചു.  
മണ്ണിടിച്ചിലിനെ തുടർന്ന് നിലവിൽ പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുകയാണ്. വീഴുമലയിലെ  സ്വാമിദുരൈ ജലസംഭരണിയും ഇതേ തുടർന്ന‌് ഭീഷണിയിലാണ‌്.കിഴക്കഞ്ചേരിപഞ്ചായത്തിലെ കിഴക്കഞ്ചേരി‐2 വില്ലേജിൽ ഉപ്പുമൺ  പ്രദേശത്ത‌ാണ‌് ഭൂമി വ്യാപകമായി വിണ്ടുകീറിയത‌്‌.     കെ ഡി പ്രസേനൻ എംഎൽഎയും ജിയോളജി വകുപ്പിലെ ജില്ലാ ഓഫീസിൽ നിന്നുളള ഉദ്യോഗസ്ഥരും സ്ഥലം  സന്ദർശിച്ചിരുന്നു‌. ഇവരുടെ നിർദേശമനുസരിച്ച് സമീപ പ്രദേശത്തെ വീടുകളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയും പ്രദേശത്തെ പ്രധാന റോഡുകളിലൂടെയുളള വാഹന ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top