17 July Tuesday

കൊടുവായൂര്‍ രഥോത്സവം

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

കൊടുവായൂര്‍ രഥോത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച നടന്ന അഗ്രഹാര പ്രദക്ഷിണം

 കൊടുവായൂര്‍ > കേരളപുരം അഗ്രഹാരത്തിലെ ഉത്സവമായ രഥോത്സവം സമാപിച്ചു.   ബുധനാഴ്ച ക്ഷേത്രത്തിലെ ആചാര ചടങ്ങുകള്‍ക്ക് ശേഷം ഉച്ചതിരിഞ്ഞ് മൂന്നിന് മൂന്ന് രഥങ്ങളും കൃഷ്ണന്‍ കോലിലില്‍നിന്ന് അഗ്രഹാര പ്രദക്ഷിണം നടത്തി ക്ഷേത്രത്തില്‍ സംഗമിച്ചു.   

രാത്രി എട്ടിന് വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രാങ്കണത്തില്‍ എത്തിയതോടെ രഥ പ്രദക്ഷിണം സമാപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ പല്ലക്ക് കച്ചേരിയും കുളത്തേരും നടത്തി രഥോത്സവ ചടങ്ങ് സമാപിക്കും.
പ്രധാന വാർത്തകൾ
Top