26 June Tuesday

സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ അവസരം

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

പാലക്കാട്> ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ളോയ്ബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ആറിന് പകല്‍ 10.30ന് പാലക്കാട്  ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലാണ് അഭിമുഖം.

ജൂനിയര്‍ സേല്‍സ് അസ്സോസിയേറ്റ്, ടെക്നീഷ്യന്‍, എന്‍ജിനിയര്‍, ഐഒഎസ് ഡെവലപ്പര്‍, യുഐ/യുഎക്സ് ഡിസൈനര്‍, സൈറ്റ് എന്‍ജിനിയര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് അഭിമുഖം. ബിഇ//ബിടെക്/ഡിപ്ളോമ/ബിഎസ്സി സിഎസ്/ഐടി, ബിസിഎ, ബിഇ/ഡിപ്ളോമ/ഐടിഐ/ബിഎസ്സി                  ഇലക്ട്രോണിക്സ്, ബിടെക് സിവില്‍, എസ്എസ്എല്‍സി,               പ്ളസ്ടു യോഗ്യതയുളളവരെ പരിഗണിക്കും. പ്രായം 40ന് താഴെ.
അര്‍ഹരായവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും, ബയോഡാറ്റയും രജിസ്ട്രേഷന്‍ ഫീസായ  250/രൂപയും സഹിതം എത്തണം. ഫോണ്‍:04912505435, 7293083712.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top