Top
21
Sunday, January 2018
About UsE-Paper

കെഎസ്ആര്‍ടിസിക്ക് വരുമാന വര്‍ധന

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌

 പാലക്കാട് > പ്രതിസന്ധിക്കിടയിലും പാലക്കാട് കെഎസ്ആര്‍ടിസിയില്‍ ദിവസവരുമാനം വര്‍ധിച്ചു. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ 86 ഷെഡ്യൂള്‍ ഓപ്പറേറ്റ് ചെയ്തപ്പോള്‍ ആവറേജ് ദിവസവരുമാനം 11 മുതല്‍ 12 ലക്ഷംവരെ ആയിരുന്നു. എന്നാല്‍ ശബരിമല സീസണ്‍ പ്രമാണിച്ച് കുറച്ച് ബസുകള്‍ ഇവിടെനിന്ന് പോയിട്ടും ഡിസംബറിലെ വരുമാനത്തില്‍ മികച്ച വര്‍ധനയുണ്ടായി. 14.22 ലക്ഷമാണ് ശരാശരി വരുമാനം.

72 സാധാരണ ബസുകളും അഞ്ച് ലോഫ്ളോര്‍ ജന്റം ബസുകളുമോടിച്ചാണ് ഇത്രത്തുക ശരാശരി മാസവരുമാനം ഉണ്ടാക്കാന്‍ പാലക്കാട് കെഎസ്ആര്‍ടിസിയ്ക്ക് കഴിഞ്ഞത്. ജീവനക്കാരുടെ പൂര്‍ണമായ സഹകണമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്്. ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച മുഴുവന്‍ ജീവനക്കാരെയും ജനറല്‍ കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍ വി സഞ്ജീവ്കുമാറിനെയും എടിഒ ടി എ ഉബൈദ് അഭിനന്ദിച്ചു.