23 July Monday

ട്രെയിന്‍ വൈകി; അയ്യപ്പന്മാര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

പാലക്കാട് > വൈകിയോടിയ ട്രെയിന്‍ ശബരില യാത്രക്കാരെ വലച്ചപ്പോള്‍ തുണയായത് കെഎസ്ആര്‍ടിസി. ചെന്നൈയില്‍നിന്ന് ശബരിമലയിലേക്ക് വന്ന തമിഴ്നാട്ടുകാരായ 150 സ്വാമിമാര്‍ക്കാണ് കെഎസ്ആര്‍ടിസിയുടെ സഹായം ലഭിച്ചത്. 

ചെന്നൈ മംഗലാപുരം വെസ്റ്റ് കോസ്റ്റ് മെയിലില്‍ പാലക്കാടെത്തി അമൃത എക്സ്പ്രസില്‍ കോട്ടയം എത്താന്‍ റിസര്‍വേഷന്‍ ചെയ്താണ് ഇവര്‍ പുറപ്പെട്ടത്. 
എന്നാല്‍ മൂന്നുമണിക്കൂര്‍ വൈകി ചൊവ്വാഴ്ച രാത്രി 11നാണ് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് പാലക്കാട് എത്തിയത്. അപ്പോഴേക്കും അമൃത എക്സ്പ്രസ് പോയിക്കഴിഞ്ഞു.  തുടര്‍ന്ന് കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട സ്വാമിമാരെ സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു. പ്രത്യേകം ഏര്‍പ്പാടാക്കിയ മൂന്ന് ബസില്‍ പാലക്കാട്നിന്ന് അയ്യപ്പഭക്തരെ ശബരിമല എരുമേലിയില്‍ എത്തിക്കുകയായിരുന്നു. പാലക്കാട് എടിഒ ടി എ ഉബൈദ് മുന്‍കൈയെടുത്താണ് ഇവര്‍ക്ക് യാത്രാസൌകര്യമൊരുക്കിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top