26 September Wednesday
നെല്ലിയാമ്പതി

ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

നെല്ലിയാമ്പതിയിൽ കെ ബാബു എംഎൽഎ അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നു

കൊല്ലങ്കോട്   
നെല്ലിയാമ്പതിയിലെ മുഴുവൻ കുടുംബങ്ങൾക്കുമുള്ള ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ‌്തു. ഭക്ഷ്യസാധനങ്ങൾ, വസ്ത്രങ്ങൾ, സാനിറ്ററി സാധനങ്ങൾ,  മറ്റ് അവശ്യസാധനങ്ങൾ എന്നിവയടങ്ങിയ 1,572 കിറ്റുകളാണ‌് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിന്റെ തുടർച്ചയെന്നോണം വിതരണം പൂർത്തിയാക്കിയത‌്. 
അടിയന്തരഘട്ടത്തിൽ വിതരണം ചെയ്യാനുള്ള കിറ്റുകൾ റവന്യു വകുപ്പ‌്  സൂക്ഷിച്ചിട്ടുണ്ട‌്‌.  കെ ബാബു എംഎൽഎ, പത്തായത്ത് പ്രസിഡന്റ് ജിൻസി, പഞ്ചായത്ത‌് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു‌.
പ്രധാന വാർത്തകൾ
Top