17 November Saturday
മഴക്കെടുതി

ജില്ലയെ ഇരുട്ടിലാക്കാതെ കെഎസ്ഇബി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018
പാലക്കാട‌്
ജില്ലയിലുണ്ടായ കനത്ത മഴയിൽ പാലക്കാട് വൈദ്യുതി ബോർഡിന്റെ നഷ്ടം നാലര കോടിയോളമാണ്. കെ എസ്ഇ  ബി പാലക്കാട്‐ ഷൊർണൂർ സർക്കിളിന്റെ പരിധികളിലായി 67 ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകൾ, 4746 വൈദ്യുതിത്തൂണുകൾ, 4500 കിലോമീറ്റർ വൈദ്യുതി കമ്പികൾ എന്നിവയ്ക്കാണ് കേടുപാടുകൾ സംഭവിച്ചത്.
പാലക്കാട് ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ട്രാൻസ്ഫോർമറുകളും അനുബന്ധ ലൈനുകളും വെള്ളത്തിനടിയിലായി. നെല്ലിയാമ്പതി, നെന്മാറ, കിഴക്കഞ്ചേരി പ്രദേശങ്ങളിൽ ഉരുൾപൊട്ടലിൽ നിരവധി പോസ്റ്റുകളും ലൈനുകളും ഒലിച്ചുപോയി. പലയിടങ്ങളിലും റോഡ് പൂർണമായി തകരുകയും ഒഴുകി പോവുകയും ചെയ്തതിനാലും ദിവസങ്ങളായി തുടർന്ന കനത്ത മഴയും വൈദ്യുതി പുനഃസ്ഥാപനത്തിന് വെല്ലുവിളിയായിരുന്നെങ്കിലും 90 ശതമാനത്തോളം വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി പാലക്കാട്‐ഷൊർണൂർ ഡെപ്യൂട്ടി ചീഫ് എൻജിയർമാർ പറഞ്ഞു.
ഉരുൾപൊട്ടലിൽ തീർത്തും ഒറ്റപ്പെട്ട നെല്ലിയാമ്പതിയിൽ 33 കെ വി വൈദ്യുതി വിതരണം കേവലം മൂന്നുദിവസത്തിൽ അതിസാഹസികമായാണ് ഗതാഗത തടസ്സത്തെ അതിജീവിച്ച് പുനഃസ്ഥാപിച്ചത്.
വെള്ളപൊക്കം രൂക്ഷമായ കൽപ്പാത്തി സെക‌്ഷനു കീഴിൽ വെള്ളത്തിൽ മുങ്ങിപോയ സുന്ദരം കോളനി, ശംഖുവാരത്തോട് പ്രദേശങ്ങളിൽ 150ഓളം വീടുകളിൽ വയർമെൻ അസോസിയേഷൻ, കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ, ഇലക്ട്രിക്കൽ ട്രേഡ്ഴ്സ് അസോസിയേഷൻ എന്നിവരുടെ സഹായത്തോടെ സുരക്ഷിതമായി ഇ എൽ സി ബി ഘടിപ്പിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു.
പ്രധാന വാർത്തകൾ
Top