18 November Sunday
പണം തട്ടിപ്പ്

കോൺഗ്രസ‌് മണ്ഡലം മുൻ സെക്രട്ടറി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018
കുഴൽമന്ദം
ചെമ്മണൂർ ചിറ്റ്സ് ആൻഡ് ഫൈനാൻസ് പണംതട്ടിപ്പ് കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പെരിങ്ങോട്ടുകുറുശി കോൺഗ്രസ‌് മണ്ഡലം മുൻ സെക്രട്ടറിയും നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ സഹോദരനുമായ പെരിങ്ങോട്ടുകുറുശി മനക്കൽപ്പടി പരുവശേരി വീട്ടിൽ സുജിത്‌ ചന്ദ്രൻ എന്ന ചന്തു(50)ആണ് പിടിയിലായത്. ബുധനാഴ്ച്ച രാവിലെ പാലക്കാട് സിവിൽ സ്‌റ്റേഷനു സമീപത്തുവച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. 
   കേസിലെ രണ്ടാംപ്രതിയാണ് ചന്തു.ഇതോടെ കേസിൽ മൂന്നുപേർ അറസ്റ്റിലായി. ഒന്നാം പ്രതി തൃശൂർ പൂങ്കുന്നം സ്വദേശി ജയശ്രീ ഒളിവിലാണ്. പണയത്തിലിരിക്കുന്ന സ്വർണം തിരിച്ചെടുക്കാനെന്ന വ്യാജേന തിങ്കളാഴ‌്ച ചേലക്കര ചെമ്മണൂർ ഫൈനാൻസിൽനിന്ന‌് എട്ടുലക്ഷം രൂപ ഇവരാണ‌് തട്ടിയത്. ചേലക്കര സ്വദേശികളായ ഗീത, ഷറഫുദ്ദീൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. പിടിയിലായ സുജത്ത് ചന്ദ്രൻ എന്ന ചന്തു നിരവധി കേസുകളിൽ പ്രതിയാണ്.
  മാസങ്ങൾക്കുമുമ്പ‌് ആലത്തൂർ കാവശേരിയിൽ വ്യദ്ധയുടെ മാല പൊട്ടിച്ച കേസിൽ മുൻകൂർജാമ്യത്തിന് ശ്രമിച്ചിരിക്കുകയാണ്. കേസിൽ വാദിക്ക് പണം കൊടുത്ത് കേസൊതുക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. കോട്ടായി എസ്ഐ വി വി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രധാന വാർത്തകൾ
Top