21 November Wednesday

പട്ടികജാതി വിദ്യാർഥികൾക്ക് പ്രോത്സാഹന സമ്മാനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018
പാലക്കാട‌്
എസ്എസ്എൽസി , ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി , ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെട്ട പരീക്ഷകളിൽ ആദ്യതവണ ഫസ്റ്റ് ക്ലാസ്/ഡിസ്റ്റിങ്ഷൻ/തത്തുല്യ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് പ്രോത്സാഹനസമ്മാനം നൽകുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിച്ചു. 
പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയായവർക്കാണ് അപേക്ഷിക്കാൻ അവസരം. എസ്എസ്എൽസി/ പ്ലസ്ടുവിന് ഡിപ്ലസ് , എസ്എസ്എൽസി്ക്ക് നാല് സി/സിപ്ലസ്സിൽ കൂടുതൽ, പ്ലസ്ടുവിന് രണ്ട് സി/സിപ്ലസിൽ കൂടുതൽ ഉള്ളവരെ പരിഗണിക്കില്ല.  അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റുകൾ, (കംപ്യൂട്ടർ പകർപ്പ് പരിഗണിക്കില്ല) എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക്‐മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസുകളിലൊ സമർപ്പിക്കണം. 
ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണൽ കോഴ്സുകൾ പാസായിട്ടുള്ളവർ പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ ശരിപകർപ്പ് കൂടി നൽകണം. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകമോ മാർക്ക് ലിസ്റ്റ് ലഭിച്ച് ഒരു മാസത്തിനകമോ അപേക്ഷിക്കണം.
 
പ്രധാന വാർത്തകൾ
Top