18 September Tuesday

എൽഡിഎഫ് സർക്കാർ രണ്ടാംവാർഷികാഘോഷം നാളെ തുടങ്ങും

സ്വന്തം ലേഖകൻUpdated: Thursday May 17, 2018



തിരുവനന്തപുരം
നവകേരള സൃഷ്ടിക്കായി വികസനപദ്ധതികൾ നടപ്പാക്കി മുന്നേറുന്ന എൽഡിഎഫ‌് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന‌് വെള്ളിയാഴ‌്ച തുടക്കമാകും. സംസ്ഥാനതല ഉദ‌്ഘാടനം വൈകിട്ട‌് അഞ്ചിന‌് കണ്ണൂർ കലക്ടറേറ്റ‌് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന‌് മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചടങ്ങിൽ  ‘സർക്കാർ ധനസഹായ പദ്ധതികൾ’ എന്ന പുസ‌്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.   മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. മന്ത്രിമാരായ  കെ കെ ശൈലജ, ഇ ചന്ദ്രശേഖരൻ, മാത്യു ടി തോമസ‌്, എ കെ ശശീന്ദ്രൻ, പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല, കണ്ണൂർ മേയർ ഇ പി ലത തുടങ്ങിയവർ പങ്കെടുക്കും.  രാത്രി 7.30ന‌് പ്രശാന്ത‌് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിമീഡിയ ഷോ ‘ഉദയപഥം’ അരങ്ങേറും. വ്യത്യസ‌്ത രീതിയിൽ സർക്കാരിന്റെ ജനക്ഷേമ നടപടി സാധാരണക്കാരന്റെ കാഴ‌്ചകളിലൂടെ അവതരിപ്പിക്കുന്നതാണ‌്  ഉദയപഥം. 

സമാപനം 30ന‌് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ‌്. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സൂര്യ കൃഷ‌്ണ മൂർത്തിയുടെ നേതൃത്വത്തിൽ നാനൂറോളം കലാകാരന്മാരുടെ സാംസ‌്കാരിക പരിപാടിയുമുണ്ടാകും.

ലൈഫ‌്മിഷൻ പദ്ധതിയിൽ പൂർത്തിയായ ഭവനങ്ങളുടെ താക്കോൽദാനം, പട്ടികവർഗ വിഭാഗത്തിന‌് വീട‌് നിർമാണത്തിന‌് തറക്കല്ലിടൽ, ഫിഷറീസ‌് വകുപ്പിന്റെ പദ്ധതിയിൽ വീടും സ്ഥലവും ലഭിച്ചവർക്ക‌് രേഖകൾ കൈമാറൽ തുടങ്ങിയവ മന്ത്രിസഭാ വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കും.

ജില്ലാതലങ്ങളിൽ ഒരാഴ‌്ച നീളുന്ന വിപുലമായ പ്രദർശനവും സാംസ‌്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട‌്. ആലപ്പുഴ ഒഴികെയുള്ള മുഴുവൻ ജില്ലകളിലും പരിപാടി നടത്തും. മാപ്പിള അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ഫോക്ക‌്‌ലോർ അക്കാദമി, ചലച്ചിത്ര അക്കാദമി, ഭാരത‌്ഭവൻ തുടങ്ങിയ സാംസ‌്കാരിക സംഘടനകളുടേതുൾപ്പെടെ വിവിധ കലാപരിപാടികളും മേളയിൽ അരങ്ങേറും.

പ്രധാന വാർത്തകൾ
Top