17 November Saturday

പ്രളയബാധിതര്‍ക്ക്‌ അടിയന്തിര ധനസഹായം: 247.5 കോടി വിതരണം ചെയ‌്‌‌തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

തിരുവനന്തപുരം > പ്രളയബാധിതരായവർക്ക‌ുള്ള അടിയന്തിര ധനസഹായമായി 247.566 കോടി രൂപ വിതരണം ചെയ‌്തുവെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പതിനായിരം രൂപവീതം 247566 കുടുംബങ്ങൾക്കാണ‌് നൽകിയത‌്. ദുരിതാശ്വാസനിധിയിൽ നിന്ന് 6200 രൂപയും ദുരന്തപ്രതികരണ നിധിയിൽ നിന്ന് 3800 രൂപയും ചേർത്താണ് 10,000 രൂപ നൽകിയത്. ഇതിനു പുറമെ ദുരന്തപ്രതികരണ നിധിയിൽ നിന്ന് 3800 രൂപ വീതം 87,514 കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ട്.

ദുരിതബാധിതർക്ക‌് 22 അവശ്യസാധനങ്ങളടങ്ങിയ കിറ്റിന്റെ വിതരണം പൂർത്തിയാകുന്നു. തൃശ്ശൂർ, മലപ്പുറം ജില്ലകളിലൊഴികെ കിറ്റ് വിതരണം പൂർത്തിയായി. ആലപ്പുഴയിൽ 1,58,503, എറണാകുളത്ത് 2,27,769 കിറ്റും വിതരണം ചെയ്‌തു. തൃശ്ശൂരിൽ 1,01,938 കിറ്റുകളാണ് നൽകിയത്. 3,355 കിറ്റുകൾ വിതരണം ചെയ്യാൻ ബാക്കിയുണ്ട്. മലപ്പുറത്ത് 26,430 കിറ്റുകൾ വിതരണം ചെയ്‌തു. 11,301 കിറ്റുകൾ വിതരണം ചെയ്യാനുണ്ട്. ബാക്കിയുളള കിറ്റുകൾ ഉടൻ വിതരണം ചെയ്യുമെന്ന‌് മുഖ്യമന്ത്രി അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top