20 September Thursday

സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ചേർപ്പ് സിഎൻഎൻ സ്കൂളിൽ നിർബന്ധിത പാദപൂജ; പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018

ചേർപ്പ് > ഗുരുപൂർണിമ മഹോത്സവത്തിന്റെ പേരിൽ ചേർപ്പ് സിഎൻഎൻ ഹൈസ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് നിർബന്ധിച്ച്  അധ്യാപകരുടെ പാദപൂജ ചെയ്യിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.സഞ്ജീവനി മാനേജ്മെന്റിന് കീഴിലുള്ള സ്കൂളിൽ ഗേൾസ്, ബോയ്സ് വിഭാഗത്തിൽ വിവിധ മതസ്ഥരായ മൂവായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട‌്. ഇവിടെയാണ് ഹൈന്ദവ ആചാരപ്രകാരമുള്ള ഗുരുപൂർണിമയും രാമായണ മാസാചരണവും സംഘടിപ്പിക്കുന്നത്.

ക്ലാസ‌് മുറികൾക്ക് മിഥിലാപുരി എന്ന് പേര് നൽകി നിലവിളക്ക‌് കത്തിച്ച് അതിനുമുന്നിൽ  കസേരയിൽ അധ്യാപകനിരുന്നു. തുടർന്ന‌് വിവിധ മതസ്ഥരായ പെൺകുട്ടികളുൾപ്പെടെയുള്ള വിദ്യാർഥികളെക്കൊണ്ട് പുഷ്പാർച്ചന നടത്തി, അധ്യാപകന്റെ പാദം തൊട്ട് വന്ദിക്കുന്ന ഗുരുപൂജയാണ് നടത്തിയത്. ബോർഡുകളിൽ സംസ്കൃത ശ്ലോകങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.  വിദ്യാർഥികൾക്ക‌് എതിർപ്പുണ്ടായിരുന്നെങ്കിലും അധ്യാപകരെ ഭയന്ന് ഗുരുപൂജ ചെയ്യുകയായിരുന്നു. 

രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും വിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകുമെന്ന‌് അറിയിച്ചു.  സംഘപരിവാർ നിയന്ത്രണത്തിലുള്ള സ‌്കൂളിൽ ആർഎസ്എസുകാരായ അധ്യാപകരും മാനേജ്മെന്റുമാണ് ഇതിന‌് പുറകിലെന്ന് രക്ഷിതാക്കൾ പറഞ്ഞു.  ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വ്യാപക പ്രതിഷേധമാണുള്ളത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top