21 September Friday

മുഹമ്മദ്‌ ഷഹിന‌് നാടിന്റെ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

മുഹമ്മദ് ഷഹിന്റെ മൃതദേഹം എടയാറ്റൂരിലെ വീട്ടിലെത്തിക്കുന്നു

 

മേലാറ്റൂർ
പിതൃസഹോദരൻ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദ് ഷഹിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം 5.15ഓടെ എടയാറ്റൂരിലെത്തിച്ചു. മാതാവ് ഹസീനയെ മൃതദേഹം കാണിച്ചശേഷം 5.30ഓടെ എടയാറ്റൂർ മസ്ജുതുൽ തഖ് വ കബർസ്ഥാനിൽ കബറടക്കി. 
ഷഹിന്റെ മൃതദേഹം എത്തുമെന്നറിഞ്ഞ‌് നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി പേർ എടയാറ്റൂരിൽ എത്തിച്ചേർന്നിരുന്നു.ആംബുലൻസ് വീട്ടിലേക്കെത്തിയപ്പോൾ  ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിലവിളി ഉയർന്നുപൊങ്ങി. ഉമ്മയെ നിയന്ത്രിക്കാനാകാതെ അടുത്തുകൂടിയിരുന്നവർ പാടുപെട്ടു. ഉപ്പ അബ്ദുൾ സലീമിനെയും സഹോദരൻ മുഹമ്മദ് ഷെഹലിനെയും നേരത്തെതന്നെ പള്ളിയിലെത്തിച്ചിരുന്നു.
പ്രധാന വാർത്തകൾ
Top