17 November Saturday
പ്രതിക്കെതിരെ പീഡനക്കേസും

സിനിമയിൽ അവസരം വാഗ‌്ദാനംനൽകി തട്ടിപ്പ‌്: യുവാവ‌് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

മുഹമ്മദ‌് അൻസാർ

 
പെരിന്തൽമണ്ണ
പ്രണയംനടിച്ച‌് യുവതിയെ പീഡിപ്പിക്കുകയും സിനിമയിൽ അവസരം നൽകാമെന്ന‌് പറഞ്ഞ‌് നിരവധിയാളുകളിൽനിന്നും സ്വർണവും പണവും തട്ടിയെടുക്കുകയുംചെയ‌്ത കേസിൽ യുവാവ‌് അറസ‌്റ്റിൽ. കാസർകോട‌് മൂളിയാർ സ്വദേശി സുൽത്താൻ മൻസിലിൽ മുഹമ്മദ‌് അൻസാറി (24)നെയാണ‌് പെരിന്തൽമണ്ണ പൊലീസ‌് മൈസൂരുവിൽ പിടികൂടിയത‌്. കേരളത്തിലെ സീരിയൽ താരത്തിൽനിന്ന‌് സിനിമയിൽ അവസരം നൽകാമെന്ന‌് പറഞ്ഞ‌് രണ്ടുലക്ഷം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ‌് അറസ‌്റ്റ‌്. 
ഫെയ‌്സ‌്ബുക്ക‌്, വാട്സാപ് എന്നിവയിലൂടെ ജോലി വാഗ‌്ദാനംചെയ‌്തും സിനിമയിൽ അവസരം നൽകാമെന്നും വാഗ‌്ദാനം നൽക‌ി വിശ്വസിപ്പിച്ച‌് ഹൈദരബാദ‌്, ബംഗളൂരു എന്നിവിടങ്ങളിൽ ആഡംബര ഹോട്ടലുകളിൽ തങ്ങും. തുടർന്ന‌് പണം വാങ്ങിയശേഷം മുങ്ങുകയാണ‌് പതിവ‌്. സ‌്ത്രീകളുമായി അടുപ്പംനടിച്ച‌് അവരുടെ സ്വർണം അവരെക്കൊണ്ടുതന്നെ പണയംവയ‌്പ്പിച്ച‌് പണം വാങ്ങിയതായും  പരാതിയുണ്ട‌്. തെലുങ്ക‌് സിനിമയിൽ അല്ലു അർജുന്റെകൂടെ അഭിനയിക്കാൻ അവസരം വാഗ‌്ദാനംചെയ‌്ത‌് മുക്കത്തെ രണ്ട‌് യുവാക്കളിൽനിന്ന‌് രണ്ടുലക്ഷം തട്ടിയെടുത്തതായി ഇയാൾ പൊലീസിന‌് മൊഴിനൽകി. കോഴിക്കോട്ടുള്ള രണ്ടുപേരുടെ മക്കളെ സിനിമയിൽ ബാലതാരമാക്കാമെന്ന‌് പറഞ്ഞ‌് 10,000 രൂപവീതം കൈക്കലാക്കി. കോഴിക്കോട‌്, വയനാട‌്, ബത്തേരി, കണ്ണൂർ, തൃശൂർ, കോട്ടയം, തിരുവനന്തപുരം, മൂന്നാർ, കോലഞ്ചേരി, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലെ നിരവധിയാളുകളിൽനിന്നും പണവും സ്വർണവും തട്ടിയെടുത്തിട്ടുണ്ടെന്ന‌് പൊലീസ‌് പറഞ്ഞു. 
പൊലീസ‌് ഫെയ‌്സ‌്ബുക്ക‌് വഴി പ്രതിയുമായി ബന്ധപ്പെട്ട‌് ജോലി ആവശ്യമുള്ളയാളാണ‌്  എന്ന വ്യാജേനെയാണ‌് മൈസൂരു സബർബൻ ബസ‌്സ‌്റ്റാൻഡ‌് പരിസരത്തേക്ക‌് വിളിച്ചുവരുത്തിയത‌്. കേരളത്തിലെ ഒരു സീരിയൽ അഭിനേതാവും കൂടെയുണ്ടായിരുന്നു. 
സീരിയൽ താരത്തിന‌് അവസരം നൽകാൻ പ്രമുഖ സിനിമാതാരങ്ങളോടൊപ്പമുള്ള ഫോട്ടോകളും കാണിച്ചുകൊടുത്ത‌് വിശ്വാസംവരുത്തുകയായിരുന്നു. ഇതിനുവേണ്ടി ഷൂട്ടിങ‌് ലോക്കേഷനുകളിൽ പോയി നടന്മാരോടൊപ്പവും സംവിധായകർക്കൊപ്പവും സെൽഫിയെടുക്കുകയുംചെയ‌്തിട്ടിണ്ട‌്. വലിയ തട്ടിപ്പിൽനിന്നും രക്ഷപ്പെട്ട ആശ്വാസത്തിലാണ‌് സീരിയൽതാരം. പെരിന്തൽമണ്ണ ഡിവൈഎസ‌്പി എം പി മോഹനചന്ദ്രൻ, എസ‌്ഐ ആന്റണി, അഡീഷണൽ എസ‌്ഐ സുബൈർ, സതീശൻ, ശശികുമാർ, പ്രദീപ‌്, എൻ ടി കൃഷ‌്ണകുമാർ, എം മനോജ‌്കുമാർ, രാമകൃഷ‌്ണൻ എന്നിവരാണ‌് പൊലീസ‌് സംഘത്തിലുണ്ടായിരുന്നത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top