21 November Wednesday

ഗർഭിണി മരിച്ച സംഭവം: നാച്വറോപ്പതി ഡോക്ടർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

 

മലപ്പുറം
അശാസ്ത്രീയമായ രീതിയിലുള്ള നാച്വറോപ്പതി ചികിത്സയെ തുടർന്ന് ​ഗർഭിണി മരിച്ച സംഭവത്തിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി ഏറനാട് ഹോസ്പിറ്റൽ ഡോ. ആബിർ ഹൈദറിനെയാണ് മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജനുവരി 18നാണ് ചികിത്സയിലിരിക്കെ മമ്പാട് സ്വദേശിയായ സ്ത്രീ മരിച്ചത്. വിവാദമായ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.   
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top