24 September Monday

പ്രളയാനന്തര ഭാരതപ്പുഴയിലൂടെ നദീശുചീകരണ ജലയാത്ര

സ്വന്തം ലേഖകൻUpdated: Thursday Aug 30, 2018
 
പൊന്നാനി
 വെള്ളപ്പൊക്കത്തിൽ ഭാരതപ്പുഴയിലടിഞ്ഞ ചത്തമൃഗങ്ങളെ സംസ്‌കരിക്കാനും പ്രളയഗതിയിൽ രൂപപ്പെട്ട പുഴയുടെ ഘടന പഠിക്കാനുമായി പൊന്നാനിയിലെ സാമൂഹ്യസ്‌നേഹികളുടെ നദീശുചീകരണ ജലയാത്ര. പൊന്നാനി അഴിമുഖത്തുനിന്ന് പുറപ്പെട്ട് പുറത്തൂർ, കാവിലക്കാട്, ചമ്രവട്ടം എന്നിവിടങ്ങളിലൂടെ പൊന്നാനിയിലേക്ക് പ്രവേശിച്ചു. 
ചത്തമൃഗങ്ങളുടെ ശരീരഭാഗങ്ങൾ അണുനശീകരണം നടത്തി പുഴയിൽതന്നെ കുഴിച്ചുമൂടി. ഭാരതപ്പുഴയിൽ വലിയതോതിൽ മണൽ അടിഞ്ഞുകൂടിയതായി കണ്ടെത്തി.  പരമ്പരാഗതമായ ചെളിത്തിട്ടകൾ പലതും  ഇടിഞ്ഞു. നദീമധ്യത്തിൽ പുതിയ പ്രവാഹഗതികൾ രൂപപ്പെട്ടു. നദീമധ്യത്തിലെ ചെളിത്തിട്ടകൾ അത്യാധുനിക യന്ത്രസാമഗ്രികളുപയോഗിച്ച് നീക്കാൻ നടപടി വേണമെന്ന് ജലയാത്രാസംഘം ആവശ്യപ്പെട്ടു. നോവലിസ്റ്റ് സി അഷ്‌റഫ്, ഷാജി ഹനീഫ്, ഗണേഷ് പൊന്നാനി, കെ പി സലാം, നാസർ കമ്മാലിക്ക, സുരേഷ് ദക്ഷിൺ, ശ്രീനി ചെറുകാട്ട് മന, ദിനു പുഴമ്പ്രം തുടങ്ങി ഇരുപതോളംപേർ  പങ്കെടുത്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top