25 September Tuesday

യുവതിയെ തട്ടിക്കൊണ്ടുപോ‌യ സിദ്ധൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018
കൊണ്ടോട്ടി
ആത്മീയതയുടെ പേരുപറഞ്ഞ്  പറ്റിച്ച് യുവതിയെ പീഡിപ്പിക്കുകയും യുവതിയെയും മൂന്ന് കുട്ടികളേയും തട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിപ്പിക്കുകയുംചെയ്ത സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂർ പുളിയംപറമ്പ് പൂക്കലകണ്ടി ബൈത്തുനുഹ്മത്ത് മാപ്പിളക്കണ്ടി അബ്ദുറഹ്മാൻ തങ്ങൾ (36)ആണ് പിടിയിലായത്.
മേലങ്ങാടി മങ്ങാട്ട് പീടികയിൽ ഭാര്യയും അഞ്ച് കുട്ടികളും ഉമ്മയ്ക്കുമൊപ്പം താമസിച്ചുവരികയായിരുന്നു ഇയാൾ. വീട്ടിൽ ആത്മീയ ചികിത്സ നടത്തിയിരുന്നു. മാസംതോറുമുള്ള മജ് ലിസ് പ്രാർഥനാ യോ​ഗത്തിൽ നിരവധിപേരെത്തിയിരുന്നു. പ്രാർഥനക്കായി എത്തിയ യുവതിയോട് ഇയാൾ മോശമായി ഇടപെടുന്ന വിവരം നാട്ടിൽ പ്രചരിച്ചു.  നാട്ടുകാരുടെ എതിര്‍പ്പിനെ തുടർന്ന് അബ്ദുറഹ്മാൻ കരിപ്പൂർ പുളിയംപറമ്പിലേക്ക് താമസംമാറ്റി.
അവിടെയും ആത്മീയ ചികിത്സയും മജ് ലിസ് പ്രാർഥനായോ​ഗവും തുടർന്നു. ഇതിനിടെയാണ് വയറുവേദനക്ക് ചികിത്സതേടി യുവതി വീണ്ടുമെത്തി. പ്രതിയുടെ വീട്ടിലെ പ്രാർഥനാ യോ​ഗത്തിലും യുവതിയും വീട്ടുകാരും പതിവായി പങ്കെടുത്തു. ഇതിനിടെ യുവതിയുടെ 17 വയസുള്ള മകളെ വിവാഹംകഴിക്കാൻ ശ്രമംതുടങ്ങി. പതിനേഴ് വയസുകാരിയെ വിവാഹംകഴിക്കുന്നതായി ദിവ്യ സ്വപ്നദർശനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്.
ഏപ്രിൽ 30ന് യുവതിയേയും 17, ആറ്, നാല് വയസുള്ള മൂന്ന് പെൺകുട്ടികളേയും കാണാതായി. 20 ദിവസത്തിനുശേഷം ഇവരെ കോഴിക്കോട് കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി യുവതിയേയും മക്കളേയും തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി. തിരുവനന്തപുരത്തെ ഇൻഫോപാർക്കിലെ ജീവനക്കാരന്റെ ഒത്താശയോടെയായിരുന്നു കടത്തിക്കൊണ്ടുപോകൽ. 
അനുസരിച്ചില്ലെങ്കിൽ ഭർത്താവിന്റെ ബിസിനസ് നഷ്ടത്തിലാകുമെന്നും മാറാരോ​ഗങ്ങൾ വരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. തുടർന്ന് പീഡിപ്പിച്ചതായും മൊബൈൽ ഫോണിൽ ന​ഗ്നഫോട്ടോകൾ ചിത്രീകരിച്ചതായും കരിപ്പൂർ പൊലീസിൽ യുവതി പരാതി നൽകി. 
സംഭവങ്ങൾ പുറത്തറി‍ഞ്ഞതോടെ സി​ദ്ധൻ നാടുവിട്ടു. അജ്മീർ, കൊല്ലം, കാസർകോട്, നാ​ഗൂർ, മുപ്പേട്ട, ബം​ഗളൂരു എന്നിവിടങ്ങളി‍ല്‍ ഒളിവിൽ താമസിക്കുകയായിരുന്നു. മൊബൈൽഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി കൊണ്ടോട്ടി തൈത്തോട്ടത്തിലുള്ള വീട്ടിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top