17 November Saturday

‘മീൻപേടി’: മാട്ടിറച്ചിക്ക‌് വില കൂടുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018

 

പൂക്കോട്ടുംപാടം 
മീനുകളിൽ ഫോർമാലിൻ ഉപയോഗം കണ്ടെത്തിയതോടെ മാട്ടിറച്ചിക്ക‌് വില വർധിച്ചു. മലയോര മേഖലയിൽ മാട്ടിറച്ചിക്ക് വില തോന്നുംപോലെയാണെന്ന‌് ഉപഭോക്താക്കൾ പറഞ്ഞു. കന്നുകാലി ക്ഷാമം എന്ന പേരിലും കൂടിയാണ‌് വിലവർധന. ഒരു മാസത്തിനിടെ കിലോഗ്രാമിന‌് 40 രൂപയാണ‌് കൂടിയതെങ്കിൽ  അടുത്തിടെ, 20 രൂപയാണ‌് വില വർധിപ്പിച്ചത‌്. മത്സ്യങ്ങളിൽ ഫോർമാലിൻ ഉപയോഗം കണ്ടെത്തിയ സാഹചര്യത്തിൽ മാട്ടിറച്ചിയുടെ ഉപയോഗം വർധിച്ചത‌് ഇറച്ചി വ്യാപാരികൾ മുതലെടുക്കുകയായിരുന്നുവെന്ന‌് നാട്ടുകാർ പറഞ്ഞു. ഒരു മാസം മുൻപ‌് ഒരു കിലോ പോത്തിറച്ചിക്ക് 220 രൂപയായിരുന്നു വില. എന്നാൽ കഴിഞ്ഞ ചെറിയ പെരുന്നാളിന് ചില വ്യാപാരികൾ 20 രൂപ വർധിപ്പിച്ചു.  തുടർന്ന‌് അടുത്തിടെ വീണ്ടും കൂട്ടി. ഇപ്പോൾ മാട്ടിറച്ചിക്ക് കിലോഗ്രാമിന് 260 രൂപവരെയൊണ‌് വില.  എന്നാൽ ഇറച്ചിക്കാവശ്യമായ കന്നുകളെ കിട്ടാനുള്ള ക്ഷാമമാണ് വില വർധനവിനിടയാക്കിയതെന്ന‌് വ്യാപരികൾ പറഞ്ഞു. ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തുന്ന മാടുകളുടെ എണ്ണം ഇനിയും കുറഞ്ഞാൽ ഇറച്ചി വില 300 വരെ എത്താനും സാധ്യത ഉണ്ടെന്നാണ്  ഇവർ പറയുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top