20 July Friday
സിപിഐ എം ജില്ലാ സമ്മേളനം

പടിപ്പുര സ്റ്റേഡിയം ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 29, 2017

പെരിന്തല്‍മണ്ണ > ജനുവരി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ പെരിന്തല്‍മണ്ണയില്‍ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഒരുക്കം വിവിധ കേന്ദ്രങ്ങളില്‍ മുന്നേറുന്നു. പൊതു അനുബന്ധ പരിപാടികളുടെ വേദിയായ പടിപ്പുര സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നിര്‍മാണപ്രവൃത്തി ആരംഭിച്ചു. 31 മുതല്‍ ജനുവരി ഏഴുവരെ എല്ലാ ദിവസവും പടിപ്പുര സ്റ്റേഡിയത്തില്‍ അനുബന്ധ സെമിനാറുകളും കലാപരിപാടികളുമുണ്ടാകും. പാര്‍ടി ചരിത്രം, പുസ്തകപ്രദര്‍ശനം, ഭക്ഷ്യമേള എന്നിവ ഒരുക്കും. 

പരിപാടികള്‍ക്കാവശ്യമായ സ്റ്റാളുകള്‍, സ്റ്റേജ്, അനുബന്ധ സൌകര്യങ്ങള്‍ എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. പടിപ്പുര സ്റ്റേഡിയത്തില്‍ പന്തലിന്റെ കാല്‍നാട്ടല്‍ ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ വി ശശികുമാര്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി എച്ച് ആഷിഖ്, എന്‍ പി ഉണ്ണികൃഷ്ണന്‍, എം മുഹമ്മദ് സലിം, കെ ഉണ്ണികൃഷ്ണന്‍, പി ഗോവിന്ദപ്രസാദ് എന്നിവര്‍ സംസാരിച്ചു. 

പ്രധാന വാർത്തകൾ
Top