22 September Saturday

തെരച്ചിൽ ഊർജിതം പിതൃസഹോദരൻ പുഴയിലെറിഞ്ഞ വിദ്യാർഥിയെ കണ്ടെത്തിയില്ല

സ്വന്തം ലേഖകൻUpdated: Wednesday Aug 29, 2018

 

 
മേലാറ്റൂർ (മലപ്പുറം) 
നാലാംക്ലാസ‌് വിദ്യാർഥിയെ ഉപ്പയുടെ സഹോദരൻ പുഴയിലെറിഞ്ഞ സംഭവത്തിൽ തെരച്ചിൽ അഞ്ചുനാൾ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനായില്ല.  
വെള്ളിയാഴ്ച വൈകിട്ടുമുതൽ കടലുണ്ടിപ്പുഴയുടെ ആനക്കയം പാലംമുതൽ പുഴ കടലുമായി ചേരുന്ന ചാലിയം കടപ്പുറംവരെയുള്ള ഭാഗങ്ങളിൽ തെരച്ചിൽ ഊർജിതമാണ‌്. ട്രോമാകെയർ പ്രവർത്തകർ, നാട്ടുകാർ, മുങ്ങൽവിദഗ്ധർ എന്നിവരുടെ നേതൃത്വത്തിലാണിത‌്. 
പുഴയോരവുമായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലെ എസ്ഐമാരുടെ സാന്നിധ്യവുമുണ്ട‌്. 
എടയാറ്റൂർ സ്വദേശി അബ്ദുൾ സലിമിന്റെ  മകൻ മുഹമ്മദ് ഷഹീനെയാണ‌് 13 മുതൽ കാണാതായത‌്. 
കുട്ടിയെ തട്ടിക്കൊണ്ടുപോയി ആനക്കയം പാലത്തിൽനിന്ന്  ജീവനോടെ കടലുണ്ടിപ്പുഴയിലേക്കെറിഞ്ഞുവെന്ന പ്രതി മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ‌് തെരച്ചിൽ.
 50 കിലോമീറ്ററോളം ദൂരത്തിൽ അഞ്ച് തടയണയും രണ്ട് റഗുലേറ്റർ കംബ്രിഡ്ജും നദിയിലുണ്ട‌്. ഇൗ പ്രദേശങ്ങളിൽ പ്രത്യേകം പരിശോധിക്കുന്നു. 
 റിമാൻഡിൽ കഴിയുന്ന മുഹമ്മദിനെ കൂടുതൽ തെളിവെടുപ്പിന‌് കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ  അപേക്ഷ നൽകുമെന്ന് മേലാറ്റൂർ എസ്ഐ പി കെ അജിത്ത് പറഞ്ഞു.
പ്രധാന വാർത്തകൾ
Top