20 October Saturday

കോളനികളിൽ ചികിത്സ: മെഡിക്കല്‍ സംഘം കാടുകയറി

സ്വന്തം ലേഖകന്‍Updated: Wednesday Aug 29, 2018

വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലെത്തിയ ഡോ. അശ്വതിയുടെ നേതൃത്വത്തിലുള്ള സംഘം രോഗികളെ പരിശോധിക്കുന്നു

 
നിലമ്പൂർ
ദുരിതാശ്വാസ ക്യാമ്പിൽനിന്ന് മടങ്ങിയ ആദിവാസികൾക്ക് തുടർചികിത്സയുമായി ആരോഗ്യ പ്രവർത്തകർ കാടുകയറി. ദുർഘട കാനനപാത താണ്ടി വെറ്റിലകൊല്ലി ആദിവാസി ഊരിലെത്തിയ മെഡിക്കൽ സംഘം രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നും നൽകി. ചാലിയാർ അകംപാടത്തുനിന്ന് 12 കിലോമീറ്റർ ദൂരത്താണ് വെറ്റിലകൊല്ലി ആദിവാസി കോളനി. പ്രത്യേക മെഡിക്കൽ ക്യാമ്പ് ഒരുക്കിയായിരുന്നു ചികിത്സ. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായതിനെ തുടർന്ന് ഇവിടുള്ളവരെ മൂലേപാടത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. 21 കുടുംബങ്ങളിലായി 69 പേർ സെന്റ് ജോസഫ്‌സ് ചർച്ചിലെ ക്യാമ്പിലുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈദ്യ പരിശോധനക്ക് ശേഷം ഇവരെ തിരികെ കാട്ടിലേക്ക് അയച്ചത്. പനിയും ഛർദിയും ഉണ്ടെന്നറിഞ്ഞാണ് മെഡിക്കൽ സംഘം ചികിത്സക്കെത്തിയത്. 
നിലമ്പൂർ ട്രൈബൽ യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. അശ്വതി സോമന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഫാർമസിസ്റ്റ് സുരേഷ് പീച്ചിമണ്ണിൽ, ഡ്രൈവർ അനൂപ് ഡാനിയേൽ, നേഴ്‌സ് ലിജി, നേഴ്‌സിങ് അസിസ്റ്റന്റ് സജി എന്നിവരും മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top