22 September Saturday

വിലമതിക്കാനാവില്ല ഈ സഹായത്തിന്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 

പരപ്പനങ്ങാടി
പ്രളയക്കെടുതിക്ക‌് ഇരകളായി ദുരിതാശ്വാസ ക്യാമ്പിലെത്തിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന നൽകി മാതൃക സൃഷ‌്ടിച്ചു‌. പരപ്പനങ്ങാടി നഗരസഭയിലെ നെടുവ ഹൈസ‌്കൂൾ ക്യാമ്പിൽ താമസിച്ച 106 കുടുംബങ്ങളാണ‌് സർക്കാർ അനുവദിച്ച സഹായത്തിൽനിന്ന‌് ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന ചെയ്യാൻ തീരുമാനമെടുത്തത‌്. പതിനായിരം രൂപയിൽനിന്ന‌് ഓരോരുത്തരും 500ൽ കുറയാത്ത സംഖ്യയാണ‌് നൽകുക. കൗൺസിലർമാരായ നൗഫൽ ഇല്യൻ, അംബിക മോഹൻ, ഉഷ പാലക്കൽ, ഇ ടി സുബ്രഹ്മണ്യൻ, വില്ലേജ‌് ഓഫീസർ വി കെ നാരായണൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ ക്യാമ്പ‌് അവസാനിപ്പിക്കുന്ന ചടങ്ങിലാണ‌് അഭിനന്ദനാർഹമായ തീരുമാനം ദുരിതബാധിതർതന്നെ കൈക്കൊണ്ടത‌്.
 
പ്രധാന വാർത്തകൾ
Top