24 April Tuesday

സിപിഐ എം ജില്ലാ സമ്മേളനം ; അഭിവാദന നൃത്തം ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 28, 2017

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ അഭിവാദനനൃത്തം പരിശീലന ക്യാമ്പ്

 പെരിന്തല്‍മണ്ണ > 'വന്ദേരി ചുറ്റി വരുന്ന കാറ്റും-

പൊന്നാനി തീരം അണഞ്ഞ കാറ്റും
ഒന്നിച്ചൊരുമിച്ച്-
ഉരുക്കഴിച്ചു ഇഎംഎസ് എന്ന 
പ്രകാശമന്ത്രം'...
സിപിഐ എം ജില്ലാ സമ്മേളനത്തെ വരവേല്‍ക്കാന്‍ അഭിവാദന നൃത്തം ഒരുങ്ങുന്നു. ഏഴാച്ചേരി രാമചന്ദ്രന്‍ രചിച്ച് മഞ്ഞളൂര്‍ സുരേന്ദ്രന്‍ സംഗീതം നിര്‍വഹിച്ച ഗാനത്തിനാണ് ചുവടുവയ്ക്കുന്നത്. നൃത്താചാര്യന്‍ വി പത്മനാഭന്‍, കലാമണ്ഡലം അംബിക, കലാക്ഷേത്ര ബിന്ദു എന്നിവരാണ് അഭിവാദന നൃത്തത്തിന്റെ സംവിധായകര്‍. 12 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് നൃത്തശില്‍പ്പം. 
പൊതുസമ്മേളനം ആരംഭിക്കുന്നത് ഈ അഭിവാദന നൃത്തത്തോടെയാണ്. നൃത്ത ശില്‍പ്പത്തിന്റെ റിഹേഴ്സല്‍ ചൊവ്വാഴ്ച അങ്ങാടിപ്പുറം ശേഷു അയ്യര്‍ സ്മാരക ഹാളില്‍ ആരംഭിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ഇ എന്‍ മോഹന്‍ദാസ്, വി ശശികുമാര്‍, മങ്കട ഏരിയാ സെക്രട്ടറി പി കെ അബ്ദുള്ള നവാസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി കെ റഷീദലി, പി അബ്ദുസമദ്, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ കേശവന്‍ എന്നിവര്‍ പരിശീലന ക്യാമ്പിലെത്തി. 
 
പ്രധാന വാർത്തകൾ
Top