18 November Sunday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

 

പൊന്നാനി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നേരിട്ട് നൽകുന്ന ആദ്യ നഗരസഭയായി പൊന്നാനി. നഗരസഭയുടെ 25 ലക്ഷം രൂപ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് നഗരസഭാ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി  കൈമാറി. 
എറണാകുളത്ത്   നടന്ന ചടങ്ങിൽ നഗരസഭാ സെക്രട്ടറി എസ് എ വിനോദ് കുമാർ  സംബന്ധിച്ചു. വെള്ളിയാഴ്ച നടന്ന അടിയന്തര കൗൺസിലിലാണ് 25 ലക്ഷം രൂപ നൽകാനുള്ള തീരുമാനമെടുത്തത്. 51 വാർഡുകളുള്ള പൊന്നാനിയിൽ 22 വാർഡിലും പ്രളയം കനത്ത നാശനഷ്ടം വിതച്ചിരുന്നു. അതിജീവനത്തിനും പുനരധിവാസത്തിനുമായി നഗരസഭ ഒട്ടേറെ കർമപരിപാടികൾക്ക് രൂപംകൊടുത്തിരുന്നു. 
ദുരന്തബാധിത പ്രദേശത്തെ വീടുകൾ വാസയോഗ്യമാണോ എന്ന് പരിശോധിക്കാൻ നഗരസഭ നിയോഗിച്ച ടെക്നിക്കൽ സ്ക്വാഡുകൾക്കായി. 
കൃത്യമായ നാശനഷ്ടങ്ങളുടെ കണക്കുകൾ ശേഖരിക്കാൻ ഡിജിറ്റൽ സർവേയും ഡ്രോൺ സർവേയും അവസാന ഘട്ടത്തിലാണ്.  ഇത്തരമൊരു സാഹചര്യത്തിലാണ്  നഗരസഭ 25 ലക്ഷം രൂപ മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി മാതൃകയായത്.
 
പ്രധാന വാർത്തകൾ
Top