14 November Wednesday

സമ്മാനമായി കിട്ടിയ സ്വർണമോതിരം ദുരിതാശ്വാസനിധിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

 

ചങ്ങരംകുളം 
എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർഥിനിക്ക് കിട്ടിയ സ്വർണമോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടി സത്യന്റെ മകൾ ആർദ്രയാണ്  സ്വർണമോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സത്യന്റെ സുഹൃത്ത് എടപ്പാൾ നടുവട്ടം സ്വദേശിയാണ് ആർദ്രക്ക് സ്വർണമോതിരം സമ്മാനിച്ചത്. തനിക്ക് ലഭിച്ച അംഗീകാരത്തേക്കാളും വലുത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ വേദനയായതുകൊണ്ടാണ്  മോതിരം മുഖ്യമന്ത്രിയുടെ നിധിയിലേക്ക് നൽകിയതെന്ന് ആർദ്ര പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ മോതിരം ഏറ്റുവാങ്ങി.   ടി സത്യൻ, സിപിഐ എം എടപ്പാൾ ഏരിയാ കമ്മിറ്റിയംഗം വി വി കുഞ്ഞുമുഹമ്മദ്, കേരള പ്രവാസിസംഘം ജില്ലാ പ്രസിഡന്റ് സി കെ കൃഷ്ണദാസ്, സിപിഐ എം നന്നംമുക്ക് ലോക്കൽ സെക്രട്ടറി കെ കെ മണികണ‌്ഠൻ, ഇ വി അബ്ദുട്ടി എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top