14 November Wednesday

ആനയുടെ ആക്രമണത്തിൽ മരണം ഡിഎഫ‌്ഒക്ക‌് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

 

പൂക്കോട്ടുംപാടം 
ടി കെ കോളനിയിൽ ഞായറാഴ‌്ച പുലർച്ചെ ആനയുടെ ആക്രമണത്തിൽ ജാർഖണ്ഡ് സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. സ്ഥലത്തെത്തിയ ഡിഎഫ‌്ഒക്ക‌് മുന്നിലാണ‌് നാട്ടുകാർ പ്രതിഷേധിച്ചത‌്. മേഖലയിൽ കാലങ്ങളായി ആനശല്യം രൂക്ഷമാണ്. നാട്ടിലും കൃഷിയിടങ്ങളിലുമിറങ്ങുന്ന ആനകൾ കാർഷികവിളകൾക്ക് മാത്രമല്ല മനുഷ്യജീവനുകൾക്കുതന്നെ  ഇപ്പോൾ ഭീഷണിയാകുകയാണ‌്. ഏതാനും മാസം മുമ്പാണ് മൂത്തേടം പഞ്ചായത്തിലെ വട്ടപ്പാടത്ത് മത്തായിയെ ആന കൊലപ്പെടുത്തിയത‌്.  സമാനരീതിയിലാണ‌് ഞായറാഴ‌്ചത്തെ മരണവും. ആനയുടെ ആക്രമണങ്ങൾ മലയോര മേഖലയിൽ അടിക്കടിയുണ്ടായിട്ടും ശാശ്വത പരിഹാരം കാണാൻ  അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ‌് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ കുറേ മാസങ്ങളായി മേഖലയിലെ കൃഷിയിടങ്ങളിൽ ആനകൾ സ്ഥിരംവരുന്നുണ്ട്. അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ടയിൽ നേരം ഇരുട്ടുന്നതോടെ കൂട്ടമായാണ് ആനകൾ ജനവാസകേന്ദ്രത്തിലിറങ്ങുന്നത്.  വഴിയാത്രക്കാർക്കുവരെ ഇത‌് ഭീഷണിയാകുകയാണ്.  അതേസമയം, പ്രദേശവാസികളായ രണ്ട് പേരെയും ഒരു വനപാലകനെയും ഉൾപ്പെടുത്തി ഒരു ടീമിനെ സ്ഥലത്ത് വിന്യസിക്കാമെന്നും സർക്കാരിന്റെ അഞ്ചുലക്ഷം രൂപ കൊല്ലപ്പെട്ട മഹേഷിന്റെ കുടുംബത്തിന് വേഗം ലഭ്യക്കാനുള്ള നടപടി സ്വീകരിക്കാമെന്നും ഡിഎഫ്ഒ  പ്രതിഷേധവുമായെത്തിയ നാട്ടുകാരെ അറിയിച്ചു.
പ്രധാന വാർത്തകൾ
Top