19 September Wednesday

ബൈക്ക് കത്തിക്കല്‍: പരാതിക്കാരന്റെ സുഹൃത്ത‌് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018
കാളികാവ് 
പൂങ്ങോട് പുളിയങ്കല്ലിൽ  വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ കത്തിച്ച കേസിൽ പ്രതിയെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരൻ അനിലിന്റെ സുഹൃത്തുകൂടിയായ മഠത്തിൽ വിപിൻദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  ബുധനാഴ്ച പുലർച്ചെയാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കിഴക്കേപ്പുറം പടാര അനിലിന്റെ   പുതിയ സ്‌കൂട്ടർ കത്തിച്ച നിലയിൽ കണ്ടെത്തിയത്.    മൊബൈൽ ഫോൺ കേടുവരുത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതി വിപിൻദാസ് അനിലിന്റെ സ്‌കൂട്ടർ കത്തിക്കുന്നതിന് കാരണമെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴിയിലുള്ളത്. എഎസ്‌ഐ കെ അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
പൂങ്ങോട് സ്വദേശിയായ വിപിൻദാസ് കൂരാട് ചെല്ലക്കൊടിയിൽ വാടക വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.
പ്രധാന വാർത്തകൾ
Top