Top
23
Tuesday, January 2018
About UsE-Paper

സിപിഐ എം ജില്ലാ സമ്മേളനഫണ്ടിലേക്ക് വധൂവരന്മാര്‍ കമ്മല്‍ കൈമാറി

Monday Dec 25, 2017
വെബ് ഡെസ്‌ക്‌
സിപിഐ എം ജില്ലാ സമ്മേളന ഫണ്ടിലേക്ക് നവ ദമ്പതികളായ ഷബീറും ഷഹസ്തയും കൈമാറിയ കമ്മല്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ സ്വീകരിക്കുന്നു

 പെരിന്തല്‍മണ്ണ > സിപിഐ എം ജില്ലാ സമ്മേളന ഫണ്ടിലേക്ക് വധൂവരന്മാര്‍ ജിമിക്കി കമ്മല്‍ സംഭാവന നല്‍കി. പ്രവാസിയും ദമാമിലെ മലയാളം ന്യൂസ് റിപ്പോര്‍ട്ടറുമായ ഹബീബ് ഏലംകുളത്തിന്റെ മകള്‍ ഷഹസ്തയും മപ്പാട്ടുകര കിഴക്കേ പള്ളത്ത് സുബൈദയുടെ മകന്‍ ഷബീറും തമ്മിലുള്ള വിവാഹവേദിയില്‍വച്ചാണ് ജില്ലാ സമ്മേളന ഫണ്ടിലേക്ക് വധൂവരന്മാര്‍ സ്വര്‍ണാഭരണം നല്‍കിയത്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ വധൂവരന്മാരില്‍നിന്നും സംഭാവന സ്വീകരിച്ചു. 

ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പ്രേമകുമാര്‍, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഇ ജയന്‍ എന്നിവരും സന്നിഹിതരായിരുന്നു.