26 September Wednesday
കിയോസ‌്ക‌് തുടങ്ങി

ദുരിതബാധിതർക്ക‌് അടുക്കള സാമഗ്രികൾ ശേഖരിച്ച‌് കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

ദുരന്തബാധിതർക്ക്‌ നൽകാൻ കുടുംബശ്രീ ശേഖരിക്കുന്ന അടുക്കള ഉപകരണങ്ങൾ തരംതിരിക്കുന്നു

 
മലപ്പുറം
പ്രളയക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവർക്ക‌് ഭക്ഷണവും വസ‌്ത്രവും നൽകാൻ കൈമെയ‌് മറന്ന‌് രംഗത്തിറങ്ങിയ കുടുംബശ്രീ അടുക്കളസാമഗ്രികളും സമാഹരിക്കാൻ ഒരുങ്ങുന്നു. വീടുകളിൽ വെള്ളംകയറി അടുക്കളപാത്രങ്ങളും ഉപയോഗശ്യൂന്യമായവർക്കാണ‌് കുടുംബശ്രീ നേതൃത്വത്തിൽ അത്യാവശ്യംവേണ്ട പാത്രങ്ങൾ ശേഖരിച്ച‌ുനൽകുന്നത‌്. ഇതിനായി കുടുംബശ്രീ ജില്ലാ മിഷനുമുന്നിൽ പ്രത്യേകം തയ്യാറാക്കിയ കിയോസ‌്ക‌് പ്രവർത്തനം തുടങ്ങി. കിയോസ‌്കിലേക്കുള്ള ആദ്യ കിറ്റ‌് സ്പീക്കർ പി ശ്രീരാമകൃഷ‌്ണൻ, മന്ത്രി  കെ ടി ജലീൽ എന്നിവർ ചേർന്ന‌് ഏറ്റുവാങ്ങി.
വലിയ കലം, നാല‌് പ്ലേറ്റ‌്, നാല‌് ഗ്ലാസ‌്, രണ്ട‌് കയിൽ, രണ്ട‌് സ‌്പൂൺ, ഒാരോ ബക്കറ്റ‌്, കപ്പ‌് എന്നിവയടങ്ങിയ കിറ്റാണ‌് ശേഖരിക്കുന്നത‌്. മുഴുവൻ സാമഗ്രികളും നൽകാനാകാത്തവർക്ക‌് കഴിയാവുന്ന  അടുക്കളപാത്രങ്ങൾ നൽകാനും അവസരമുണ്ട‌്.  
ഇത്തരത്തിൽ ശേഖരിക്കുന്ന പാത്രങ്ങളും മറ്റ‌് വസ‌്തുക്കളും ജില്ലയിലെ പഞ്ചായത്ത‌്, മുൻസിപ്പൽ അധ്യക്ഷരുടെ നിർദേശപ്രകാരമായിരിക്കും ദുരിതമനുഭവിക്കുന്നവർക്ക‌് വിതരണംചെയ്യുകയെന്ന‌് കുടുംബശ്രീ ജില്ലാ മിഷൻ കോ ﹣ഓർഡിനേറ്റർ സി കെ ഹേമലത പറഞ്ഞു. അയൽക്കൂട്ടം അംഗങ്ങൾ ഞായറാഴ‌്ചകളിൽ സമാഹരിക്കുന്ന തുകയും ദുരിതാശ്വാസത്തിനായി ശേഖരിച്ചിരുന്നു. ജില്ലയിലിതുവരെ 46,12,148 രൂപ സമാഹരിച്ചതിൽ 30,73,685 രൂപ കുടുംബശ്രീ സംസ്ഥാന മിഷന‌് കൈമാറിയിരുന്നു. ബാക്കിയുള്ള സിഡിഎസുകളിൽനിന്ന‌് തുക സമാഹരിക്കൽ തുടരുകയാണ‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top