19 November Monday

അമേരിക്കൻ മലയാളി സംഘടന 10 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018
മലപ്പുറം
നോർത്ത് അമേരിക്കൻ മലയാളികളുടെ കൂട്ടായ്മയായ ‘നന്മ'  (നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷൻസ്) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി. 
മലപ്പുറം പ്രസ്‌ക്ലബ്ബിൽ ആദ്യഗഡുവായി പത്ത് ലക്ഷം രൂപ മന്ത്രി കെ ടി ജലീലിന‌് നന്മ പ്രസിഡന്റ് യു എ നസീര്‍ കൈമാറി.  കെ എൻ എ ഖാദർ എംഎൽഎ, പി ഉബൈദുള്ള എംഎൽഎ, നന്മയെ പ്രതിനിധീകരിച്ച് ടി പി ലിഷാർ, കെ വി പി അബ്ദുൽ റഹിമാൻ, സഫ്‌വാൻ മഠത്തിൽ, ഷമീർ വെള്ളിപ്പറമ്പ് എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top